ടെലികോം വിപണി കീഴടക്കിയ ജിയോ പുതിയ സേവനവുമായി രംഗത്ത്. സെക്കന്‍ഡുകള്‍കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സര്‍വീസ് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് എത്തുകയാണ്.
ജിയോയുടെ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കാണ് ജിയോ ജിഗാ ഫൈബര്‍ എന്ന പേരിട്ടിരിക്കുന്നത്. നിലവില്‍ ജിയോ ഫൈബര്‍ സേവനം അഹമ്മദാബാദ്, ചെന്നൈ, ജംനഗര്‍, മുംബൈ, ന്യൂദല്‍ഹി എന്നിവിടങ്ങളില്‍ പരീക്ഷിക്കുന്നുണ്ട്.
മറ്റ് നഗരങ്ങളിലും ഇത് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മേയ് മാസം മുതല്‍ തെരഞ്ഞെടുത്ത വരിക്കാര്‍ക്ക് ജിയോഫൈബര്‍ സേവനം നല്‍കി തുടങ്ങിയിരുന്നു.
രാജ്യത്തെ തെരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ ജിയോയുടെ അള്‍ട്രാ സ്പീഡ് ഫൈബര്‍ ടു ദി ഹോം (എഫ്.ടി.ടി.എച്ച്) ബ്രോഡ്ബാന്‍ഡിന്റെ പ്രാഥമിക പ്ലാന്‍ ഉടന്‍ ലഭ്യമാക്കി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെക്കന്റില്‍ 100 എം.ബി വേഗത്തില്‍ പ്രതിമാസം 1,100 ജി.ബി (1.1 ടി.ബി) ഡേറ്റ സൗജന്യമായി നല്‍കുക.
1.1 ടിബി പരിധി കഴിഞ്ഞാല്‍ 40 ജി.ബി ഡേറ്റ വീതം പ്രതിമാസം 25 തവണ വരെ ഫ്രീ ടോപ്പ് അപ്പ് ചെയ്യാനും അവസരമുണ്ടാകും. തുടക്കത്തില്‍ 100 ജിബി ഡേറ്റയാണ് നല്‍കുക. ഇതിന്റെ പരിധി കഴിഞ്ഞാലാണ് ഫ്രീ ടോപ്പ് അപ്പ് നല്‍കുക. 100 ജി.ബിയും 25 തവണ ഫ്രീ ടോപ്പ് അപ്പും വരുന്നതോടെ മാസം 1100 ജി.ബി ഡേറ്റ ഉപയോഗിക്കാം.
WATCH THIS VIDEO: