149 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ച് ജിയോ; മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് അധികമായി നല്‍കുന്നത് 300 മിനിറ്റ് , ഒപ്പം കാലാവധി കുറയ്ക്കലും
DOOL PLUS
149 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ച് ജിയോ; മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് അധികമായി നല്‍കുന്നത് 300 മിനിറ്റ് , ഒപ്പം കാലാവധി കുറയ്ക്കലും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th November 2019, 11:50 pm

ന്യൂദല്‍ഹി: മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് അധികമായി 300 മിനിറ്റ് കൂടി നല്‍കി ജിയോ 149 രൂപയുടെ പ്ലാന്‍ പരിഷ്‌കരിച്ചു. എന്നാല്‍ 28 ദിവസത്തിനുപകരം 24 ദിവസമായി പ്ലാനിന്റെ കാലാവധി കുറച്ചിട്ടുണ്ട്. മറ്റ് പ്ലാന്‍ ആനുകൂല്യങ്ങള്‍ അതേപടി നിലനില്‍ക്കും.

149 രൂപയുടെ പ്ലാന്‍ ഓള്‍-ഇന്‍-വണ്‍ വിഭാഗത്തിലേക്ക് മാറ്റിയിട്ടുമുണ്ട്, പുതിയ പ്ലാനുകളായ 333 ,444 രൂപ, എന്നിവ അതില്‍ ഉള്‍പ്പെടുന്നുണ്ട്, ഒപ്പംഐ.യു.സി മിനിറ്റുകളും ഉള്‍പ്പെടും.

ജിയോ ഇതര നെറ്റ് വര്‍ക്കുകളിലേക്കുള്ള സൗജന്യ വോയ്സ് കോളിംഗ് ആനുകൂല്യം റദ്ദാക്കിയതിന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ പ്ലാന്‍ അവതരിപ്പിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരിഷ്‌കരിച്ച പ്ലാന്‍പ്രകാരം ജിയോ ഉപയോക്താക്കള്‍ക്ക് ജിയോയില്‍ നിന്ന് ജിയോയിലേക്ക് പരിധിയില്ലാത്ത കോളുകളും മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് 300 മിനിറ്റും  പ്രതിദിനം 1.5 ജി.ബി 4ജി ഡാറ്റയും 100 എസ്.എം.എസുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രീമിയം ആപ്പുകളുടെ കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും കമ്പനി ഉറപ്പു നല്‍കുന്നുണ്ട്.

തങ്ങള്‍ ടെലികോം അതോറിറ്റിക്ക് നല്‍കേണ്ട ഐ.യു.സി ചാര്‍ജ് അവര്‍ നിര്‍ത്താലാക്കുന്നത് വരെ മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളിന്  മിനിറ്റില്‍ 0.06 രൂപ ഐ.യു.സി ഫീസ് ഈടാക്കുമെന്ന് ജിയോ വ്യക്തമാക്കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ