വോഡോഫോണിനും എയര്‍ടെലിനും പിന്നാലെ ജിയോയും പുതിയ താരിഫ് നിരക്കുകള്‍ അവതരിപ്പിച്ചു. നെറ്റ് വര്‍ക്കുകളിലേക്കുള്ള എഫ്.യു.പി നിരക്കുകള്‍ പരിഷ്‌കരിച്ചുകൊണ്ടുള്ള ഓള്‍ ഇന്‍ വണ്‍ റീച്ചാര്‍ജ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്. 199 രൂപ മുതലാണ് ഓള്‍ ഇന്‍ വണ്‍ പായ്ക്കുകള്‍ ആരംഭിക്കുന്നത്. 2199 രൂപ വരെയുള്ള റീച്ചാര്‍ജുകള്‍ ലഭ്യമാണ്.
നേരത്തേ 149 രൂപയുണ്ടായിരുന്ന റീച്ചാര്‍ജ് പ്ലാന്‍ ആണ് ഇപ്പോള്‍ 199 രൂപയായി ഉയര്‍ന്നിരികുന്നത്. 149 രൂപയ്ക്ക് 24 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഇതില്‍ അണ്‍ലിമിറ്റഡ് ജിയോ റ്റു ജിയോ കോളുകളും മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് 300 മിനിറ്റ് എഫ്.യു.പി മിനിറ്റുകളും ലഭിക്കും.
222 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ ഇപ്പോള്‍ 249 രൂപയിലേക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. 28 ദിവസം വാലിഡിറ്റിയുള്ള ഈ പ്ലാനില്‍ പഴയ ആനുകൂല്യങ്ങള്‍ തന്നെ ലഭിക്കും. എന്നാല്‍ മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് 1000 മിനിറ്റ് എഫ്.യു.പി മിനിറ്റുകള്‍ ലഭിക്കും. കൂടാതെ ദിവസേന 100 എസ്.എം.എസുകളും ലഭ്യമാണ്.
349 രൂപയുടെ ഓള്‍ ഇന്‍വണ്‍ പ്ലാന്‍ കൂട്ടിച്ചേര്‍ത്ത പുതിയ പ്ലാന്‍ ആണ്. ഈ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ദിവസേന മൂന്ന് ജിബി ഡാറ്റ ലഭിക്കും. അണ്‍ലിമിറ്റഡ് ജിയോ റ്റു ജിയോ കോളുകളും മറ്റ് നെറ്റ്വര്‍ക്കുകളിലേക്ക് 1000 മിനിറ്റ് എഫ്.യു.പി മിനിറ്റുകളും ലഭിക്കും. 28 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. 100 സൗജന്യ എസ്.എം.എസുകളും ലഭിക്കും.
56 ദിവസം വാലിഡിറ്റിയുള്ള 333 രൂപയുടെ നിരക്ക് വര്‍ധിപ്പിച്ച് 399 രൂപയാക്കിയിട്ടുണ്ട്. ഈ പ്ലാനില്‍ മറ്റ് നെറ്റ് വര്‍ക്കുകളിലേക്കുള്ള എഫ് യു പി മിനിറ്റുകളില്‍ മാത്രമാണ് മാറ്റമുള്ളത്. 2000 മിനിറ്റ് എഫ് യു പി മിനിറ്റുകള്‍ പുതിയ റീച്ചാര്‍ജിലുണ്ടാവും.
പുതുക്കിയ 444 രൂപ പ്ലാനില്‍ വാലിഡിറ്റി 56 ദിവസമായി കുറഞ്ഞിരിക്കുകയാണ്. 555 രൂപയുടെ പ്ലാനില്‍ പ്രതിദിനം 1.5 ജി.ബി, ജിയോ ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത കോളുകള്‍, മറ്റ് നെറ്റ്വര്‍ക്കുകള്‍ക്കായി 3000 എഫ്.യു.പി മിനിട്ട് എന്നിവ ലഭിക്കും. 555 രൂപ നിരക്കില്‍ 84 ദിവസത്തെ സാധുതയുണ്ട്.
599 രൂപയുടെ പ്ലാനിലും 84 ദിവസത്തെ വാലിഡിറ്റിയാണുളളത്.എന്നാല്‍ ഈ പ്ലാനില്‍ പ്രതിദിനം 2 ജി.ബി ഡാറ്റ ലഭിക്കുന്നതാണ്. 2199 രൂപയുടേത് വാര്‍ഷിക പദ്ധതിയാണ്. 1776 രൂപയുടേതാണ് 2199 ആയി ഉയര്‍ന്നത്.