കൂടുതല്‍ ഡാറ്റാ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഒന്നാമതെത്തിച്ചു; ജിയോയ്ക്ക് മികച്ച മൊബൈല്‍ ഓപ്പറേറ്റര്‍ പുരസ്‌കാരം
Big Buy
കൂടുതല്‍ ഡാറ്റാ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഒന്നാമതെത്തിച്ചു; ജിയോയ്ക്ക് മികച്ച മൊബൈല്‍ ഓപ്പറേറ്റര്‍ പുരസ്‌കാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd March 2018, 7:00 pm

ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച റിലയന്‍സ് ജിയോയ്ക്ക് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ അംഗീകാരം. മികച്ച മൊബൈല്‍ ഓപ്പറേറ്റര്‍ സര്‍വീസ് വിഭാഗത്തിലാണ് അവാര്‍ഡ്.

ഡാറ്റാ നിരക്കുകള്‍ 93 ശതമാനം കുറയ്ക്കാന്‍ ജിയോയ്ക്ക് സാധിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ഡേറ്റ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഒന്നാമത് എത്തിച്ചതും ജിയോയാണ്. ഇതെല്ലാം കണക്കിലെടുക്കാണ് അവാര്‍ഡ്.

അതേസമയം, സ്മാര്‍ട്ട് ഫോണ്‍ വിഭാഗങ്ങളില്‍ ഭൂരിഭാഗം അവാര്‍ഡുകളും സാംസങ് സ്വന്തമാക്കി. വിവിധ വിഭാഗങ്ങളിലായി 30 അവാര്‍ഡുകളാണ് സാംസങ് നേടിയത്. അടുത്തിടെ അവതരിപ്പിച്ച ഗ്യാലക്‌സി എസ്9, എസ്9 പ്ലസ് ഹാന്‍ഡ്‌സെറ്റുകളും ഒന്നില്‍ കൂടുതല്‍ അവാര്‍ഡുകള്‍ നേടി.

ഡിസൈന്‍, അത്യാധുനിക ക്യാമറ, മികച്ച പ്രകടനം എന്നീ വിഭാഗങ്ങളിലെ അവാര്‍ഡുകളെല്ലാം സാംസങ് ഹാന്‍ഡ്‌സെറ്റുകള്‍ സ്വന്തമാക്കി. വിവിധ ടെക് വെബ്‌സൈറ്റുകളുടെ സഹായത്തോടെയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.