ടൊവിനോ തോമസ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ടൊവിനോ വീണ്ടും പൊലീസ് കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. 1980-90 കാലഘട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ടൊവിനോ തോമസ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ടൊവിനോ വീണ്ടും പൊലീസ് കഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. 1980-90 കാലഘട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ജിനു വി. അബ്രഹാം ആയിരുന്നു ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. അദ്ദേഹം തന്നെയായിരുന്നു 2022ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ കടുവയുടെ തിരക്കഥയും എഴുതിയിരുന്നത്. കടുവയിലും ഇത്തരത്തില്‍ തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ നടന്ന കഥയായിരുന്നു.
ഇത് ഒരു കംഫര്‍ട്ട് സോണായി മാറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘ഇനിയിത് ആവര്‍ത്തിക്കില്ല’ എന്നായിരുന്നു ജിനുവിന്റെ മറുപടി. അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമയുടെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജിനു വി. അബ്രഹാം.
രണ്ടുതരം ഇഷ്ടങ്ങളുടെ ഭാഗമായുണ്ടായ സിനിമകളാണെന്നാണ് ജിനു പറയുന്നത്. ആ കാലഘട്ടത്തിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ സിനിമ ചെയ്യണമെന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമയുണ്ടാകുന്നത്.
ആ കാലഘട്ടത്തിലെ മാസ് സിനിമകളുടെ എല്ലാവിധ ടെംപ്ലെറ്റുകളുമുള്ള പടം ചെയ്യണമെന്ന ആഗ്രഹത്തിലാണ് കടുവ സിനിമയ്ക്ക് കഥയെഴുതുന്നതെന്നും ജിനു പറഞ്ഞു.
‘രണ്ട് സിനിമകളും രണ്ടുതരം ഇഷ്ടങ്ങളുടെ ഭാഗമായി ഉണ്ടായ സിനിമയാണ്. ഒന്ന് ആ കാലഘട്ടത്തിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ സിനിമ ചെയ്യണമെന്നത് ആഗ്രഹമായിരുന്നു.
പിന്നെ ആ കാലഘട്ടത്തിലെ മാസ് സിനിമകളുടെ എല്ലാവിധ ടെംപ്ലെറ്റുകളുമുള്ള പടം ചെയ്യണമെന്ന ആഗ്രഹം ഉണ്ടായി. ഈ രണ്ട് ആഗ്രഹങ്ങളുടെ പുറത്താണ് ഈ സിനിമകള്‍ നടക്കുന്നത്. അതുകൊണ്ട് ഇനി ആ കാലഘട്ടത്തിലേക്ക് പോകില്ല,’ ജിനു അബ്രഹാം പറഞ്ഞു.
Content Highlight: Jinu V Abraham Talks About Kaduva And Anweshippin Kandethum Movie