ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. എസ്ര, തരംഗം, കല്‍ക്കി എന്നീ സിനിമകള്‍ക്ക് ശേഷം ടൊവിനോ നായകനായെത്തുന്ന സിനിമ കൂടിയാണ് ഇത്. 19980-1990 കാലഘട്ടത്തില്‍ കേരളത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന് പ്രചോദനമായ പഴയകാല സിനിമകളെക്കുറിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.
‘എല്ലാ വര്‍ഷവും ഒരോ സ്‌ക്രിപ്റ്റ് വെച്ച് എഴുതുന്ന ആളല്ല ഞാന്‍. കടുവയിലെപ്പോലെ 90കളില്‍ നമ്മള്‍ കണ്ട പോലൊരു മാസ് പടം കുറേ നാളായി ഇല്ലാത്തതിനാല്‍ അങ്ങനെയൊരു സംഭവം ട്രൈ ചെയ്യാമെന്ന് വെച്ച് ചെയ്തതാണ്. കടുവ എഴുതി കഴിഞ്ഞ ഉടനെ ഞാന്‍ ചെയ്ത സിനിമയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. കാണാതായ വ്യക്തികളെക്കുറിച്ചുള്ള സിനിമകളെപ്പറ്റി ഞാന്‍ വാ തോരാതെ സംസാരിക്കും. ഈ കണ്ണി കൂടി, യവനിക പോലെ ആ മോഡിലൊരു സിനിമ എഴുതണം എന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു.
വളരെ റിയലായിട്ടുള്ള, ടെക്‌നോളജിയുടെ യാതൊരുവിധ അഡ്വാന്‍ടേജുകളുമില്ലാത്ത ഒരു കാലഘട്ടത്തില്‍ എങ്ങനെയായിരിക്കും ഇന്‍വെസ്റ്റിഗേഷന്‍ നടന്നിട്ടുണ്ടാകുക എതാണ് ഈ സിനിമയില്‍. ഇതിന്റെ ലൊക്കേഷന്‍ എന്ന് പറയുന്നത് റബര്‍ തോട്ടങ്ങളും കപ്പത്തോട്ടങ്ങളുമാണ്. റബര്‍വെട്ടുകാരനും, മീന്‍കാരനുമൊക്കെയാണ് ഇതിലെ സാക്ഷികള്‍. അങ്ങനെയൊരു പരിപാടി ഒരുപാട് കാലമായി നമ്മുടെ സിനിമയില്‍ മിസ്സിങ്ങാണ്. അതാണ് ശരിക്ക് പറഞ്ഞാല്‍ ഇങ്ങനെയൊരു സ്‌ക്രിപ്റ്റ് എഴുതാന്‍ കാരണം,’ ജിനു പറഞ്ഞു.
തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു. വി.എബ്രഹാം, വിക്രം മെഹ്ത, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍ എന്നിവരാണ് സിനിമ നിര്‍മിക്കുന്നത്. ടൊവിനോയെക്കൂടാതെ ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, ബാബുരാജ്, വിനീത് തട്ടില്‍, സിദ്ദിഖ് എന്നിവരും ചിത്രത്തിലുണ്ട്. ഫെബ്രുവരി ഒമ്പതിന് സിനിമ തിയേറ്ററുകളിലെത്തും.
Content Highlight: Jinu Abrham reveals that old malayalam films inspired him to make Anweshippin Kandethum script