'ജിന്ന ഇതുപോലെയാണ് സംസാരിച്ചിരുന്നത്,ഇനിയൊരു ജിന്ന ഇവിടെ ഉണ്ടാവരുത്'; വാരിസ് പത്താനെതിരെ കോണ്‍ഗ്രസ് നേതാവ്
national news
'ജിന്ന ഇതുപോലെയാണ് സംസാരിച്ചിരുന്നത്,ഇനിയൊരു ജിന്ന ഇവിടെ ഉണ്ടാവരുത്'; വാരിസ് പത്താനെതിരെ കോണ്‍ഗ്രസ് നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st February 2020, 2:08 pm

ന്യൂദല്‍ഹി: എ.ഐ.എം.ഐ.എം നേതാവ് വാരീസ് പത്താന്റെ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ ദല്‍വായി.

‘ഞങ്ങള്‍ 15 കോടിയേ ഉള്ളുവെങ്കിലും 100 കോടിയേക്കാള്‍ ശക്തിയുണ്ട്. 100 കോടി വരുന്ന ഭൂരിപക്ഷത്തെ മറികടക്കാനുള്ള ശക്തി ഞങ്ങള്‍ക്കുണ്ട്” എന്നായിരുന്നു വാരിസ് പത്താന്റെ പ്രസ്താവന. ഇതിനെതിരെയാണ് ദല്‍വായി രംഗത്തെത്തിയിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

” ജിന്നയാണ് ഇത്തരത്തില്‍ സംസാരിച്ചിട്ടുള്ളത്. ഇനിയൊരു ജിന്ന കൂടി ഇവിടെ ജനിക്കാന്‍ പാടില്ലെന്ന കാര്യം അവര്‍ ഓര്‍ക്കണം. ഹിന്ദുക്കളായാലും മുസ് ലിങ്ങളായാലും അവരാരും തന്നെ ജിന്നയില്‍ വിശ്വസിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പത്താന്‍ വിവാദ പരാമര്‍ശം നടത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അടുത്തിടെ എ.ഐ.എം.ഐ.എം, ബിജെ.പി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണോ എന്ന് ചോദിച്ച് എന്‍.സിപി നേതാവ് നവാബ് മാലിക് രംഗത്തെത്തിയിരുന്നു.

‘കര്‍ണാടകയില്‍ എ.ഐ.എം.ഐ.എം നേതാവ് വാരിസ് പത്താന്‍ ഇതേ രീതിയില്‍ സംസാരിച്ചു. ഞങ്ങള്‍ ആ പ്രസ്താവനയില്‍ അപലപിച്ചു. നേരത്തെ അക്ബറുദ്ദീന്‍ ഒവൈസിയും സമാനരീതിയില്‍ പ്രസംഗിച്ചു. ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ എ.ഐ.എം.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ ഒത്തുകളിയുണ്ടോ?’, എന്നാണ് നവാബ് മാലിക് ചോദിച്ചത്.