| Tuesday, 27th December 2022, 7:24 pm

ഓനെ ഇങ്ങനെ തുറന്ന് വിടുന്നത് അപകടമാണ്; ജിന്നിന്റെ സ്‌നീക് പീക്ക് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡിസംബര്‍ 30 ന് പുറത്തിറങ്ങുന്ന സൗബിന്‍ സാഹിര്‍- സിദ്ധാര്‍ത്ഥ് ഭരതന്‍ ടീമിന്റെ ജിന്നിന്റെ സ്‌നീക്ക് പീക്ക് പുറത്തിറക്കി. ലാലപ്പന്‍ എന്ന കഥാപാത്രത്തിന്റെ രസകരമായ ഒരു രംഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുള്ളത്.

ലാലപ്പന് എന്തോ കുഴപ്പമുണ്ടെന്നും ഓനെ ഇങ്ങിനെ ഇറക്കിവിട്ടാല്‍ ശരിയാവില്ല എന്നും ഒരു കൂട്ടം സ്ത്രീകള്‍ പറയുകയാണ്. ഇവിടേക്ക് ലാലപ്പന്‍ കയറിവരുന്ന നര്‍മ്മം നിറഞ്ഞ രംഗമാണ് പുറത്തുവിട്ട വീഡിയോയില്‍ ഉള്ളത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകള്‍ക്കും വലിയ സ്വീകാര്യതയാണ് കിട്ടിയിട്ടുള്ളത്. സ്‌ട്രെയ്റ്റ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുധീര്‍ വി.കെ, മനു വലിയവീട്ടില്‍ എന്നിവര്‍ നിര്‍മിക്കുന്ന ജിന്നിന്റെ തിരക്കഥ രചിച്ചത് രാജേഷ് ഗോപിനാഥനാണ്.

സൗബിന് പുറമെ ശാന്തി ബാലചന്ദ്രന്‍, ഷൈന്‍ ടോം ചാക്കോ, നിഷാന്ത് സാഗര്‍, സാബു മോന്‍, ലിയോണ ലിഷോയ്, ഷറഫുദ്ദീന്‍, കെ.പി.എസി. ലളിത, ജഫാര്‍ ഇടുക്കി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

കലി എന്ന ചിത്രത്തിന് ശേഷം രാജേഷ് ഗോപിനാഥ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍ ആണ്. സംഗീതം പ്രശാന്ത് പിള്ള. മൃദുല്‍ വി. നാഥ്, ചിത്രാംഗത കുറുപ്പ്, ബിജോയീ ബിച്ചു, നദീം, ജോഷ്വിന്‍ ജോയ് എന്നിവരാണ് സഹ നിര്‍മാതാക്കള്‍. ജംനീഷ് തയ്യില്‍ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

എഡിറ്റര്‍- ദീപു ജോസഫ്, ആര്‍ട്ട് – ഗോകുല്‍ ദാസ്, അഖില്‍ രാജ്, കോസ്റ്റ്യും- മഷര്‍ ഹംസ, മേയ്‌കേപ്പ് ആര്‍.ജി വയനാടന്‍. പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ മനോജ് കാരന്തൂര്‍. പി.ആര്‍.ഒ- വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ്ങ് സ്‌ട്രേറ്റജി- കണ്ടെന്റ് ഫാക്ടറി മീഡിയ, സോഷ്യല്‍ മീഡിയ പ്രമോഷന്‍- ഒപ്പറ. സ്ട്രൈറ്റ് ലൈന്‍ സിനിമാസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

content highlight: jinn movie sneak peak out

We use cookies to give you the best possible experience. Learn more