കോഴിക്കോട്: കവി ജിനേഷ് മടപ്പള്ളിയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌ക്കാരം കുഴൂര്‍ വില്‍സണ്. അദ്ദേഹത്തിന്റെ ‘കുടപ്പന്റെ ടാഗുള്ള അരഞ്ഞാണത്തിന് ‘ കൃതിയ്ക്കാണ് പുരസ്‌കാരം.
സച്ചിദാനന്ദനും എസ്.ജോസഫും പി.രാമനും ചേര്‍ന്ന ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കേരള സാഹിത്യ അക്കാദമിയും ജിനേഷ് മടപ്പളളി ട്രസ്റ്റും മെയ് 6 ന് വടകരയില്‍ സംഘടിപ്പിക്കുന്ന ജിനേഷ് അനുസ്മരണ പരിപാടിയില്‍ വെച്ച് അവാര്‍ഡ് സമര്‍പ്പിക്കും.
മലയാളം ബ്‌ളോഗിംങ്ങിലൂടെ ശ്രദ്ധ നേടിയ കവിയും നവമാധ്യമ പ്രവര്‍ത്തകനുമാണു കുഴൂര്‍ വിത്സണ്‍. മലയാളത്തിലെ ആദ്യകവിതാ ബ്‌ളോഗായ അച്ചടിമലയാളം നാടുകടത്തിയ കവിതകളുടെ ഉടമയാണു . മലയാളകവിതയ്ക്ക് ഇന്റെര്‍നെറ്റില്‍ വിലാസമുണ്ടാക്കിയെടുക്കുന്നതില്‍ സഹകവികള്‍ക്കൊപ്പം നിര്‍ണ്ണായക പങ്ക് വഹിച്ചു.കവിതാ സംബന്ധിയായ പ്രവര്‍ത്തനളുടെ പേരില്‍ 2016 ല്‍ സംസ്ഥാന സര്‍ക്കാര്‍ യൂത്ത് മിഷന്‍ സാഹിത്യത്തിലെ യൂത്ത് ഐക്കണായി തെരഞ്ഞെടുത്തു. മലയാളം, ഇംഗ്‌ളീഷ്, സ്പാനിഷ് ഭാഷകളിലായി 13 പുസ്തകങ്ങള്‍ വിത്സന്റേതായുണ്ട്.
ജിനേഷ് മടപ്പള്ളിയുടെ ഓര്‍മ്മകള്‍ എക്കാലവും നിലനില്‍ക്കണമെന്നും മലയാള കവിതയില്‍ ജിനേഷിനുണ്ടായിരുന്ന ഇടം നിരന്തരമായി ഓര്‍മ്മിക്കപ്പെടണമെന്നുമുള്ള ആഗ്രഹത്തിലാണ്, കവിതയ്ക്ക് മലയാളത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും വലിയ പുരസ്‌കാരങ്ങളിലൊന്നായി ജിനേഷ് മടപ്പള്ളിയുടെ പേരില്‍ 50,000 രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്ന ഒരു സ്ഥിരം അവാര്‍ഡ് ഏര്‍പ്പെടുത്തുക എന്ന ചിന്തയിലേക്ക് ജിനേഷ് സ്മാരക ട്രസ്റ്റ് എത്തിച്ചേരുന്നത്.
2016 ജനുവരി 1 മുതല്‍ 2018 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരങ്ങളാണ് അവാര്‍ഡ് പരിഗണനയിലേക്ക് ഈ വര്‍ഷം ക്ഷണിച്ചത്. 108 പുസ്തകങ്ങളില്‍ നിന്നാണ്