|

തല്ലുമാലക്ക് ശേഷം ആക്ഷന്‍ പടം എടുക്കാനാണ് വിളിക്കാറ്, തെലുങ്കില്‍ ക്ലൈമാക്‌സ് ഫൈറ്റ് ഷോട്ട് ചെയ്യാന്‍ മാത്രം വിളിച്ചിട്ടുണ്ട്: ജിംഷി ഖാലിദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ ഛായാഗ്രഹകനാണ് ജിംഷി ഖാലിദ്. സഹോദരനായ ഖാലിദ് റഹ്‌മാന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമക്ക് ക്യാമറ ചലിപ്പിച്ചു കൊണ്ടാണ് ജിംഷി സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് കപ്പേള, ഒരുത്തീ, അള്ള് രാമേന്ദ്രന്‍, തുണ്ട് തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചു. എന്നാല്‍ ജിംഷിയുടെ കരിയര്‍ ബെസ്റ്റ് ചിത്രം തല്ലുമാലയാണ്.

ചിത്രത്തിലെ ഗാനങ്ങളും സംഘട്ടനരംഗങ്ങളും ജിംഷി ചിത്രീകരിച്ച രീതി അഭിനന്ദനാര്‍ഹമായിരുന്നു. കേരളത്തിന് പുറത്തും തല്ലുമാല ഇത്രയും വലിയ ചര്‍ച്ചാവിഷയമായതില്‍ ജിംഷിയുടെ സംഭാവനയും ചെറുതല്ലായിരുന്നു.

തല്ലുമാലക്ക് ശേഷം ആക്ഷന്‍ സിനിമാറ്റോഗ്രഫര്‍ എന്ന് പറഞ്ഞ് തന്നെ സമീപിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ജിംഷി ഖാലിദ്.

സിനിമ്‌യില്‍ അതിന്റെ സാഹചര്യമോ സ്‌ക്രിപ്‌റ്റോ ഡിമാന്‍ഡ് ചെയ്യുകയാണങ്കില്‍ മാത്രമാണ് തങ്ങള്‍ കോപ്ലിക്കേറ്റഡായിട്ടുള്ള ഷോട്ടുകള്‍ എടുക്കുകയെന്നും ഒരു ഷോട്ട് ആ രീതിയില്‍ എടുത്തേക്കാം എന്ന് വെച്ച് സീന്‍ എടുക്കുന്നതല്ലെന്നും ജിംഷി ഖാലിദ് പറയുന്നു. കേരളത്തിനും കേരളത്തിന് പുറത്തുമായി പല മേക്കേഴ്‌സും തന്നെ ആക്ഷന്‍ പടം ചെയ്യാമെന്ന രീതിയിലാണ് വിളിക്കാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചില സിറ്റുവേഷന്‍സും സ്‌ക്രിപ്റ്റും ഡിമാന്‍ഡ് ചെയ്യുന്ന ഏരിയയില്‍ ആണ് കോപ്ലിക്കേറ്റഡ് ഷോട്ടുകള്‍ വരുക. ഒരു കോപ്ലിക്കേറ്റഡ് ഷോട്ട് എടുത്തേക്കാം എന്ന് വിചാരിച്ച് പ്രീ പ്ലാന്ഡായിട്ട് അങ്ങനെയൊരു ഷോട്ട് വെയ്ക്കുന്നത് അല്ല. ചില ഏരിയാസ് ഡിമാന്‍ഡ് ചെയ്യും അവിടെ അങ്ങനത്തെ ഷോട്ട്‌സ് വേണമെന്ന് ഒരു മൂവ്‌മെന്റ് വേണമെന്ന്. ഞാന്‍ കേരളത്തിലും കേരളത്തിന് പുറത്തുമായി പല മേക്കേഴ്‌സുമായി വര്‍ക്ക് ചെയ്യുമ്പോള്‍ എന്നെ വിളിക്കുന്നത് ആക്ഷന്‍ പടം ചെയ്യാന്‍ വേണ്ടിയിട്ടാണ്.

തുടക്കത്തിലെ ചര്‍ച്ചകളിലൊക്കെ റോബോട്ടിക് ആംസ് പോലുള്ള ചില ഫാന്‍സി എക്യുപ്പ്‌മെന്റ്‌സ് ഉപയോഗിച്ച് ചെയ്യണം തുടങ്ങിയ കാര്യങ്ങളൊക്കെ പറയും. ഒരു സീനോ, സാഹചര്യമോ ആശയമോ പറയുന്നതിന് മുമ്പ് എന്നോട് പറയുന്നത് ഇന്ന പര്‍ട്ടിക്കുലര്‍ സീന്‍ നമ്മുക്ക് ഇന്ന സംഭവം വെച്ച് എടുക്കാം. അവര്‍ക്ക് അങ്ങനെയാണ് വേണ്ടത്. തെലുങ്കില്‍ നിന്നൊക്കെ ക്ലൈമാക്‌സ് ഫൈറ്റ് ഷോട്ട് ചെയ്യാന്‍ മാത്രം വിളിച്ചിട്ടുണ്ട്,’ ജിംഷി ഖാലിദ് പറയുന്നു.

Content Highlight: Jimshi khalid talks about other people calls him as an action cinematographer after Tallumala

Latest Stories

Video Stories