|

അനുരാഗ കരിക്കിന്‍ വെള്ളം, റെഫറന്‍സിനായി ഹോളിവുഡ് സിനിമകള്‍ കണ്ടു; ഞങ്ങള്‍ക്ക് ഡൈജസ്റ്റിബിളായ കഥ: ജിംഷി ഖാലിദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പരിചിതനായ ഛായാഗ്രാഹകനാണ് ജിംഷി ഖാലിദ്. സഹോദരനായ ഖാലിദ് റഹ്‌മാന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമക്ക് ക്യാമറ ചലിപ്പിച്ചു കൊണ്ടാണ് ജിംഷി സിനിമാരംഗത്തേക്കെത്തുന്നത്.

പിന്നീട് കപ്പേള, ഒരുത്തീ, അള്ള് രാമേന്ദ്രന്‍, തുണ്ട് തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിച്ചു. എന്നാല്‍ ജിംഷിയുടെ കരിയര്‍ ബെസ്റ്റ് ചിത്രം തല്ലുമാലയാണ്.

ചിത്രത്തിലെ ഗാനങ്ങളും സംഘട്ടനരംഗങ്ങളും ജിംഷി ചിത്രീകരിച്ച രീതി അഭിനന്ദനാര്‍ഹമായിരുന്നു. കേരളത്തിന് പുറത്തും തല്ലുമാല ഇത്രയും വലിയ ചര്‍ച്ചാവിഷയമായതില്‍ ജിംഷിയുടെ സംഭാവനയും ചെറുതല്ലായിരുന്നു.

ഇപ്പോള്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ അനുരാഗ കരിക്കിന്‍ വെള്ളത്തെ കുറിച്ച് പറയുകയാണ് ജിംഷി ഖാലിദ്. തങ്ങള്‍ക്ക് ഏറെ ഡൈജസ്റ്റബിളായ കഥയായിരുന്നു അനുരാഗ കരിക്കിന്‍ വെള്ളത്തിന്റേത് എന്നാണ് അദ്ദേഹം പറയുന്നത്.

അനുരാഗ കരിക്കിന്‍ വെള്ളത്തിന്റെ റെഫറന്‍സിനും മറ്റുമായി ഒരുപാട് ഹോളിവുഡ് റോം-കോം സിനിമകള്‍ കണ്ടിരുന്നുവെന്നും അതിലൊന്നും കാര്യമുണ്ടായില്ലെന്നും ജിംഷി പറഞ്ഞു.

അനുരാഗ കരിക്കിന്‍ വെള്ളം കംപ്ലീറ്റ്‌ലി ഒരു കളറ് പടമായിരുന്നു. എല്ലാ ഇമോഷന്‍സും അടങ്ങിയ സിനിമ തന്നെയായിരുന്നു. ഗേള്‍ഫ്രണ്ട്, ബോയ്ഫ്രണ്ട്, അച്ഛന്‍, അമ്മ, കൂട്ടുകാര്‍. അങ്ങനെയെല്ലാ കാര്യങ്ങളും ഈ സിനിമയില്‍ ഉണ്ടായിരുന്നു.

കാണുന്നവര്‍ക്ക് പെട്ടെന്ന് റിലേറ്റാകുന്ന കഥാപരിസരമായിരുന്നു. പിന്നെ ഞങ്ങള്‍ക്ക് ഏറെ ഡൈജസ്റ്റബിളായ കഥയായിരുന്നു അനുരാഗ കരിക്കിന്‍ വെള്ളത്തിന്റേത്. ഇത് വല്ലാത്ത ഒരു ഹുക്കാണെന്ന് മനസിലായിരുന്നു.

എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കഥയായിരുന്നു അത്. അനുരാഗ കരിക്കിന്‍ വെള്ളത്തിലേക്ക് എത്തിയപ്പോള്‍ അതിന്റെ റെഫറന്‍സിനും കാര്യങ്ങള്‍ക്കുമായി നമ്മള്‍ ഒരുപാട് ഹോളിവുഡ് റോം-കോം സിനിമകള്‍ കണ്ടിരുന്നു.

പക്ഷെ അതിലൊന്നും കാര്യമുണ്ടായില്ല. ഒരു സിനിമ സെലക്ട് ചെയ്ത് ഈ റെഫറന്‍സില്‍ ചെയ്യാമെന്ന് തീരുമാനിക്കാന്‍ പറ്റിയില്ല. പക്ഷെ ഒരുപാട് റോം-കോം സിനിമകള്‍ കണ്ടത് കൊണ്ട് എനിക്ക് ലെന്‍സിങ്ങിനെ കുറിച്ച് എനിക്ക് ചിന്തിക്കാന്‍ പറ്റി.

അതിനെ കുറിച്ച് എനിക്കൊരു ധാരണയുണ്ടായി. വൈഡാണെങ്കില്‍ എങ്ങനെയുള്ള വൈഡ് വെക്കണമെന്ന് എനിക്ക് മനസിലായിരുന്നു. ഓരോന്നിലും എന്ത് തരം ലെന്‍സിങ് യൂസ് ചെയ്യണമെന്ന് മനസിലായി,’ ജിംഷി ഖാലിദ് പറയുന്നു.


Content Highlight: Jimshi Khalid says he watched a lot of Hollywood rom-com movies as a reference for the movie Anuraga Karikkin Vellam

Latest Stories

Video Stories