| Saturday, 6th June 2015, 8:10 pm

പകരം സിനിമകളുടെ വഴിയില്‍ സുദേവനും നാട്ടുകാരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കള്ളന്മാരും കൂലിപ്പണിക്കാരും ഭ്രാന്തരുമടങ്ങിയ ഈ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളാണ് സുദേവന്റെ ചിത്രങ്ങളിലെ സജീവതയെ നിര്‍ണയിക്കുന്നത്. ഇവര്‍ കേന്ദ്രകഥാപാത്രമാകുന്നിടത്ത് ഉടല്‍ യാത്രകളേക്കാള്‍ വലിയ സ്വത്വപ്രതിസന്ധികള്‍ ഇവര്‍ക്ക് നേരിടേണ്ടതുണ്ടെന്ന ഉള്‍ക്കാഴ്ച്ച, അതുകൊണ്ടു തന്നെ ഈ ചിത്രങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.



| ഒപ്പിനിയന്‍ | പി.ജിംഷാര്‍ |


ന്യൂജനറേഷന്‍ സിനിമാകാലത്ത്ഏറെ കൊട്ടിഘോഷിക്കപ്പെട്ട സിനിമകള്‍ക്കും സംവിധായകര്‍ക്കും ഇടയില്‍ ബദല്‍ സാധ്യത അന്വേഷിക്കുകയും പ്രയോഗത്തില്‍ ഈ പകരം വെക്കല്‍ സാധ്യമാക്കുകയും ചെയ്ത സംവിധായകനാണ് സുദേവന്‍. ചലച്ചിത്ര നിര്‍മ്മാണ വിതരണരംഗത്ത് ജനകീയമായ സാന്നിദ്ധ്യം നടപ്പാക്കിയതിലൂടെ സ്വന്തം ദേശത്തെ അടയാളപ്പെടുത്തുക എന്ന കൃത്യം കൂടി തന്റെ ചലച്ചിത്ര യാത്രയില്‍ സുദേവന്‍ നടപ്പാക്കിയിട്ടുണ്ട്.

നടപ്പുദീനങ്ങളുടെ മുക്കലും മൂളലുമില്ലാതെ സിനിമയുടെ ഭിന്നവഴികളിലൂടെ ഈ നാട്ടിന്‍പുറത്തുകാരനും അദ്ദേഹത്തിന്റെ കൂട്ടുകാരും നടത്തിയ യാത്രകള്‍ രാഷ്ട്രീയമായും സാംസ്‌ക്കാരികമായും വായിക്കപ്പെടേണ്ടതുണ്ട്.

പൈങ്കിളിവല്‍ക്കരിക്കപ്പെട്ട പേരുകളോ ആളുകളെ വിളിച്ചുകൂട്ടി പറ്റിക്കുന്ന കച്ചവട തന്ത്രങ്ങളോ ഉപയോഗിക്കാതെ തന്റെ കൊച്ചുചിത്രങ്ങളിലൂടെ മാത്രം സംവദിക്കുകയാണ് സുദേവന്‍. “മാ” പ്രസിദ്ധീകരണങ്ങളില്‍ വന്നുകൊണ്ടിരുന്ന അല്ലെങ്കില്‍ വന്നുകൊണ്ടിരിക്കുന്ന മൃദുലൈംഗികതയുടെ ഇക്കിളി സ്പര്‍ശമുള്ള ഉടല്‍കേന്ദ്രീകൃത ഹ്രസ്വചിത്രങ്ങള്‍ക്കും സിനിമകള്‍ക്കും ഇടയില്‍ പ്ലാനിങ്ങ്, വരൂ, രണ്ട്, തട്ടുമ്പൊറത്തപ്പന്‍, എന്നീ ഹ്രസ്വചിത്രങ്ങളും ക്രൈം നമ്പര്‍ : 89 എന്ന സിനിമയും ഉള്‍പ്പെടില്ല.

കുളിസീന്‍, തുണ്ടുപടം, പ്രിയംവദ കാതരയാണോ? തുടങ്ങിയ പേരുകള്‍ ഹ്രസ്വചിത്രങ്ങള്‍ക്ക് നല്‍കി യൂട്യൂബ് കവലയില്‍ ആളെ കൂട്ടുന്നവരുടെ ഇടയില്‍ തീര്‍ച്ചയായും സുദേവന്റെ ഹ്രസ്വചിത്രങ്ങള്‍ വേറിട്ടുനില്‍ക്കുന്നുണ്ട്. ഈ വേറിട്ടുനില്‍ക്കല്‍ സുദേവന്റേയും അദ്ദേഹത്തിന്റെ സിനിമകളുടേയും അസ്തിത്വമായി മാറുന്നു.


കള്ളന്മാരും കൂലിപ്പണിക്കാരും ഭ്രാന്തരുമടങ്ങിയ ഈ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളാണ് സുദേവന്റെ ചിത്രങ്ങളിലെ സജീവതയെ നിര്‍ണയിക്കുന്നത്. ഇവര്‍ കേന്ദ്രകഥാപാത്രമാകുന്നിടത്ത് ഉടല്‍ യാത്രകളേക്കാള്‍ വലിയ സ്വത്വപ്രതിസന്ധികള്‍ ഇവര്‍ക്ക് നേരിടേണ്ടതുണ്ടെന്ന ഉള്‍ക്കാഴ്ച്ച, അതുകൊണ്ടു തന്നെ ഈ ചിത്രങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.


ഫ്‌ളാറ്റിലും ഐപ്പാഡിലും നിക്കറിലുമായി കറങ്ങിക്കൊണ്ടിരിക്കുന്ന പുതിയ മലയാളസിനിമയ്ക്ക് തികച്ചും അപരിചിതരാണ് സുദേവന്റെ കഥാപാത്രങ്ങള്‍, നാഴികയ്ക്ക് നാല്‍പ്പത് വട്ടം “ഫക്ക്” വിളി നടത്തുന്ന മെട്രോ നായകസങ്കല്‍പ്പങ്ങളില്‍ ഒരിക്കലും ഇടംകിട്ടാത്തവരാണവര്‍. അന്നന്നത്തെ അന്നം തേടുന്നതിനിടയില്‍ ജീവിതം തന്നെ ചോദ്യചിഹ്നമായി മാറുന്ന ഇവര്‍ സിനിമയിലും ജീവിതത്തിലും എല്ലാകാലത്തും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ്.

കള്ളന്മാരും കൂലിപ്പണിക്കാരും ഭ്രാന്തരുമടങ്ങിയ ഈ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആളുകളാണ് സുദേവന്റെ ചിത്രങ്ങളിലെ സജീവതയെ നിര്‍ണയിക്കുന്നത്. ഇവര്‍ കേന്ദ്രകഥാപാത്രമാകുന്നിടത്ത് ഉടല്‍ യാത്രകളേക്കാള്‍ വലിയ സ്വത്വപ്രതിസന്ധികള്‍ ഇവര്‍ക്ക് നേരിടേണ്ടതുണ്ടെന്ന ഉള്‍ക്കാഴ്ച്ച, അതുകൊണ്ടു തന്നെ ഈ ചിത്രങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്.

ആളില്ലാത്ത വീട്ടില്‍ മോഷണം നടത്തി കുടുങ്ങിപ്പോകുന്ന ഒരു സംഘം കള്ളന്മാരുടെ കഥ പറഞ്ഞ സുദേവന്റെ “പ്ലാനിങ്ങ്” എന്ന ഹ്രസ്വചിത്രം ആഖ്യാന മികവില്‍ മാത്രമല്ല ആവിഷ്‌ക്കരിക്കപ്പെട്ട ജീവിതത്തില്‍ കൂടി നവീനതപുലര്‍ത്തുന്നുണ്ട്. ഹ്രസ്വചിത്രങ്ങള്‍ക്ക് അപരിചിതരായ മോഷ്ടാക്കളായിരുന്നു പ്ലാനിങ്ങില്‍ കടന്നു വന്നത്. ജീവിതത്തെ പ്ലാനിങ്ങോടെ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന മധ്യവര്‍ഗ്ഗ ജീവിതത്തെ കള്ളന്മാരുടെ വീക്ഷണത്തിലൂടെ പുച്ഛിക്കുകയാണ് സംവിധായകന്‍. ആഗോളവല്‍ക്കരണാനന്തരം മധ്യവര്‍ഗ്ഗ ജീവിതത്തോട് ആകര്‍ഷിക്കപ്പെടുന്ന താഴേതട്ടിലുള്ള ജീവിതങ്ങളോട് ഐക്യപ്പെടുകയും ഉപഭോഗപ്രാന്തില്‍ കുടുങ്ങിക്കെടക്കുന്ന മധ്യവര്‍ഗ്ഗത്തെ വിമര്‍ശിക്കുകയുമാണ് പ്ലാനിങ്ങ് ചെയ്യുന്നത്.

ഉപഭോഗത്തിന്റെ പ്ലാനിങ്ങ് ശീലങ്ങളെ, വാങ്ങിക്കൂട്ടലുകളെ മോഷ്ടിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്ന പാവപ്പെട്ട കള്ളന്മാരുടെ കൂട്ടത്തിലാണ് പ്ലാനിങ്ങിലെ കള്ളന്മാരുടേയും സ്ഥാനം. ഉള്ളവന്റെ കയ്യില്‍ നിന്നും മോഷ്ടിക്കുന്ന കായംകുളം കൊച്ചുണ്ണിമാര്‍ മൂലധനം കേന്ദ്രീകരിച്ചു വെക്കുന്നതിനേയും മുതലാളിത്വത്തേയും വെല്ലുവിളിക്കുന്നുണ്ട്. വ്യാപകാര്‍ത്ഥത്തില്‍ കള്ളന്മാര്‍ വിപ്ലവകാരികളും സോഷ്യലിസ്റ്റുകളുമാണ്. പ്രസ്തുത ബോധം അടിസ്ഥാനപരമായി പ്ലാനിങ്ങിലൂടെ വിനിമയം ചെയ്യാന്‍ സുദേവന് ശ്രമിച്ചിട്ടുണ്ട്.

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ കുടുങ്ങിപ്പോകുന്ന കള്ളന്മാര്‍ നിലവിളിച്ച് നാട്ടുകാരോട് രക്ഷിക്കാന്‍ ആവശ്യപ്പെടുന്നിടത്താണ് പ്ലാനിങ്ങ് എന്ന ഹ്രസ്വചിത്രം അവസാനിക്കുന്നത്. കള്ളന്മാര്‍ക്ക് തങ്ങള്‍ കള്ളന്മാരാണെന്നുള്ള ബോധം ഇല്ലാതെയാവുകയും മനുഷ്യര്‍ എന്ന അടിസ്ഥാന സോഷ്യലിസ്റ്റ് മൂല്യത്തിലേക്ക് വലുതാകുകയും ചെയ്യുന്നിടത്താണ് ക്ലൈമാക്‌സിലെ ഈ നിലവിളി സാധ്യമാകുന്നത്.


കയറിപ്പോകാന്‍ ദുര്‍ഘടമായ മലകള്‍ തനിക്ക് മുമ്പിലുണ്ടെന്നും എന്നാല്‍ തനിക്ക് ഈ നാട്ടുവഴിയാണ് പഥ്യമെന്നുമുള്ള സുദേവന്റെ പ്രഖ്യാപനം കൂടി ഇവിടെ നിഴലിക്കുന്നുണ്ട്. പെരിങ്ങോട് നിന്നും ഏറെയൊന്നും അകലെയല്ലാത്ത രായിരനെല്ലൂര്‍ മലയും അവിടത്തെ ദാര്‍ശനികനായ ഭ്രാന്തനും സംവിധായകനെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നതിനുള്ളതിന്റെ തെളിവുകൂടിയാണ് “വരൂ…” എന്ന ഹ്രസ്വചിത്രം. നാറണത്ത് ഭ്രാന്തനും പാക്കനാരും അടക്കമുള്ള നാട്ടുമിത്തുകളുടെ അന്തര്‍ധാര സുദേവന്‍ ചിത്രങ്ങളില്‍ സജീവമാണ്. “പണം ആളെ കൊല്ലി ” എന്ന പാക്കനാര്‍ ചൊല്ലിന്റെ സമര്‍ത്ഥമായ ഉപയോഗമാണ് “രണ്ട്” എന്ന ഹ്രസ്വചിത്രം മുന്നോട്ടുവെക്കുന്നത്.


“വരൂ” എന്ന ഹ്രസ്വചിത്രം ഒരു നാറാണത്ത് ഭ്രാന്തന്‍ കഥയാണ് പ്രേക്ഷകനുമായി പങ്കുവെക്കുന്നത്. വഴി അറിയാത്ത ഒരാള്‍ക്ക് ഭ്രാന്തനായ മറ്റൊരാള്‍ വഴി കാട്ടുന്ന തികച്ചും ലളിതമായ ഒരു കഥയാണ് ദാര്‍ശനികമായ ഉള്‍ക്കാഴ്ചയിലൂടെ ഈ കൊച്ചുസിനിമയില്‍ ആവിഷ്‌ക്കരിക്കുന്നത്. വഴികാട്ടികളുടെ പതിവ് നടത്തങ്ങള്‍ അപകടകരവും ഒരേ വട്ടത്തില്‍ ഭ്രാന്തനെ പോലെ കറങ്ങുകയും ചെയ്യുമെന്ന് സംവിധായകന്‍ മുന്നറിയിപ്പ് നല്‍കുന്നു.

കയറിപ്പോകാന്‍ ദുര്‍ഘടമായ മലകള്‍ തനിക്ക് മുമ്പിലുണ്ടെന്നും എന്നാല്‍ തനിക്ക് ഈ നാട്ടുവഴിയാണ് പഥ്യമെന്നുമുള്ള സുദേവന്റെ പ്രഖ്യാപനം കൂടി ഇവിടെ നിഴലിക്കുന്നുണ്ട്. പെരിങ്ങോട് നിന്നും ഏറെയൊന്നും അകലെയല്ലാത്ത രായിരനെല്ലൂര്‍ മലയും അവിടത്തെ ദാര്‍ശനികനായ ഭ്രാന്തനും സംവിധായകനെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നതിനുള്ളതിന്റെ തെളിവുകൂടിയാണ് “വരൂ…” എന്ന ഹ്രസ്വചിത്രം. നാറണത്ത് ഭ്രാന്തനും പാക്കനാരും അടക്കമുള്ള നാട്ടുമിത്തുകളുടെ അന്തര്‍ധാര സുദേവന്‍ ചിത്രങ്ങളില്‍ സജീവമാണ്. “പണം ആളെ കൊല്ലി ” എന്ന പാക്കനാര്‍ ചൊല്ലിന്റെ സമര്‍ത്ഥമായ ഉപയോഗമാണ് “രണ്ട്” എന്ന ഹ്രസ്വചിത്രം മുന്നോട്ടുവെക്കുന്നത്.

മതചിഹ്നങ്ങളും മണ്‍മറഞ്ഞ ദുരാചാരങ്ങളും ജാതിവാലുകളും തിരിച്ചെത്തുന്ന പുതിയ കാലത്ത് ആത്മീയകച്ചവടത്തിന്റെ കാണാപ്പുറങ്ങളെ വിമര്‍ശനവിധേയമാക്കുകയാണ് തട്ടുമ്പൊറത്തപ്പനിലൂടെ സുദേവന്‍. കച്ചവടവും മതവും കൈകോര്‍ക്കുന്ന ഇടങ്ങള്‍ നമ്മുടെ ദേശങ്ങളെ എപ്രകാരം കാര്‍ന്നുതിന്നുന്നു എന്നതിന്റെ നേര്‍പ്പതിപ്പ് ഈ സിനിമയില്‍ ദര്‍ശിക്കാന്‍ കഴിയും.

മുടിപ്പള്ളിയും കെട്ടിപ്പിടി ദര്‍ശനവും ആത്മീയതയുടെ മൊത്തക്കച്ചവടം ഏറ്റെടുത്ത വര്‍ത്തമാനകാലത്ത് ഏറെ പ്രസക്തയുള്ള ഹ്രസ്വചിത്രമാണ് തട്ടുമ്പൊറത്തപ്പന്‍. മലയാളിയുടെ വര്‍ത്തമാനകാലത്തെ ഏറെ സൂക്ഷ്മതയോടെ ആവിഷക്കരിച്ച ചിത്രമെന്ന നിലയില്‍ പുനര്‍വായന ആവശ്യപ്പെടുന്ന ചിത്രം കൂടിയാണ് തട്ടുമ്പൊറത്തപ്പന്‍. ആള്‍ദൈവങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും പതിയെ വളര്‍ന്ന് പന്തലിക്കുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് കറുത്തഹാസ്യത്തിന്റെ മേമ്പൊടിയൂടെ രൂക്ഷമായ  ഭാഷയില്‍ സിനിമയിലേക്ക് പകര്‍ത്തി വെക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

ഹ്രസ്വചിത്രങ്ങളില്‍ നിന്നും “ക്രൈം നമ്പര്‍:89”. എന്ന സിനിമയിലേക്ക് വരുമ്പോള്‍ സുദേവന്‍ ഒരിക്കലും പിന്നിട്ട വഴികളില്‍ നിന്നും നിലപാടുകളില്‍ നിന്നും മാറി നടക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ പൂര്‍വ്വചിത്രങ്ങളുടെ തുടര്‍ച്ച തന്നെയാണ് സുദേവന് ക്രൈം നമ്പര്‍ : 89.

മതവല്‍ക്കരിക്കപ്പെട്ട രൂപങ്ങളിലേക്ക് പരാവര്‍ത്തനം ചെയ്യാന്‍ മനുഷ്യന് പേരുകള്‍ അത്യാവശ്യമെന്നിരിക്കേ, നമുക്കിടയില്‍ ആകാശമിഠായികളും ഹുസ്രാപ്പി ബുസേട്ടകളും ഇല്ലാത്തിടത്തോളം കാലം പേരുകള്‍ ജാതി-മത സൂചകങ്ങളായി മാറുക തന്നെ ചെയ്യും. വ്യവസ്ഥാപിത സിനിമകളില്‍ സവര്‍ണ്ണനായകര്‍ക്കാണ് സ്ഥാനം എന്നിരിക്കേ ക്രൈം നമ്പര്‍ 89 ഇത്തരം ഒരു ശീലത്തെ അപനിര്‍മ്മിക്കുകയാണ്.

സുദേവന്റെ ഈ ചിത്രത്തില്‍ നായകനും പ്രതിനായകനും അടക്കം കഥാപാത്രങ്ങള്‍ക്കൊന്നും പേരുകള്‍ വ്യക്തമാക്കുന്നില്ല. ഉള്ളപേരുകള്‍ തന്നെ ഒളിച്ചുവെച്ചുകൊണ്ട് പേരില്ലാത്ത മനുഷ്യരുടെ രാഷ്ട്രീയം പറയുകയാണ് സംവിധായകന്‍. പരസ്യങ്ങളില്‍ പോലും ഊരുംപേരും വ്യക്തമാക്കി കൊണ്ട് ഒരു മധ്യവര്‍ഗ്ഗ ഐഡന്റിറ്റി ബോധം സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഇക്കാലത്ത് തീര്‍ച്ചയായും ഒരു മാറി നടത്തമാണ് സുദേവന്‍ ക്രൈം നമ്പര്‍ 89 ലൂടെ നടത്തുന്നത്.

ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും വിഷത്തെ ആഹാരമായി വില്‍പ്പനയ്ക്ക് വെക്കുമ്പോള്‍, ഇത്തരം നടപടികള്‍ക്ക് സ്വീകാര്യത നല്‍കുന്നത് പേരും ഊരുംവെച്ചുള്ള പരസ്യപ്രഖ്യാപനങ്ങളാണ്. മധ്യവര്‍ഗ്ഗത്തിന്റെ ലേബലൊട്ടിച്ച് നടത്തുന്ന ഇത്തരം പരസ്യപ്രഖ്യാപനങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണ് സുദേവന്റെ കഥാപാത്രങ്ങള്‍. മധ്യവര്‍ഗ്ഗത്തിന്റെ പേരിനും പെരുമയ്ക്കും പരസ്യപ്പെടലിനും പുറത്തുനില്‍ക്കുന്നവരാണ് ക്രൈം നമ്പര്‍ 89ലെ കഥാപാത്രങ്ങളെല്ലാവരും. മെക്കാനിക്കും ജീപ്പിലെ യാത്രക്കാരും കല്ല്യാണച്ചെറുക്കനും അടക്കം എല്ലാവരും തികച്ചും സാധാരണക്കാരായ മനുഷ്യരാണ്. മധ്യവര്‍ഗ്ഗത്തിന്റെ പരസ്യപ്പെടലിന് പുറത്തുള്ള പേരുംപെരുമയുമില്ലാത്ത തികച്ചും സാധാരണക്കാര്‍.


നഗരകേന്ദ്രീകൃതമായ ആഖ്യാനത്തിന് പകരം ദ്രാവിഡമായ ഉള്‍ത്തുടിപ്പുകളും നാട്ടുവഴക്കങ്ങളും തുന്നിച്ചേര്‍ത്ത ആവിഷ്‌ക്കാരത്തിന്റെ വേറിട്ട രീതി നടപ്പില്‍ വരുത്തുമ്പോള്‍ അഭ്രപാളിയുടെ അത്ഭുതലോകത്തേക്ക് ഒറ്റയ്ക്ക് നടന്നുപോകാതെ തന്റെ ദേശത്തേയും ഒപ്പം കൂട്ടിയ സംവിധായകനാണ് സുദേവന്‍. ഒരു നാടിനെ മുഴുവന്‍ സിനിമാക്കാരാക്കിയത് വഴി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് ഇദ്ദേഹം.


മധ്യവര്‍ഗ്ഗത്തിന്റെ പേരും പെരുമയും ഇല്ലാത്ത ഒരു ഉള്‍നാടന്‍ ഗ്രാമപാതയാണ് ക്രൈംനമ്പര്‍ 89ന്റെ കഥാപരിസരം. ഇത്തരം, ഗ്രാമങ്ങളില്‍ പോലും വളര്‍ന്നുപന്തലിക്കുന്ന ആയുധ സംസ്‌ക്കാരത്തേയും അസഹിഷ്ണുതയേയും സൂക്ഷമതയോടെ പിടിച്ചെടുത്ത് അഭ്രപാളിയില്‍ പകര്‍ത്തി വെക്കുകയാണ് ക്രൈം നമ്പര്‍:89 ല്‍ സംവിധായകന്‍ ചെയ്യുന്നത്.

അപരിചിതമായ പ്രദേശത്ത് ആയുധങ്ങളുമായി കുടുങ്ങിപ്പോകുന്ന രണ്ട് വ്യക്തികളും അവരുടെ ജീപ്പ് നന്നാക്കാന്‍ എത്തുന്ന വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനും ചേര്‍ന്നുള്ള ഇരയും വേട്ടക്കാരനും കളിയാണ് ഈ സിനിമയുടെ പ്രമേയപരിസരത്തെ രൂപപ്പെടുത്തുന്നത്.  ഇരയും വേട്ടക്കാരനും നിമിഷ നേരങ്ങളില്‍ മാറി മറിയുകയും ഒടുക്കം പ്രേക്ഷകനിലേക്ക് വര്‍ത്തമാനകാല സമൂഹത്തെ കുറിച്ച് ഏറെ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുകയും ചെയ്തു കൊണ്ടാണ് ക്രൈം നമ്പര്‍ : 89  അവസാനിക്കുന്നത്.

തന്റെ മുന്‍കാല ചിത്രങ്ങളിലെന്ന പോലെ തികച്ചും പരിമിതമായ വിഭവങ്ങള്‍ കൊണ്ടും തന്റെ ചുറ്റുവട്ടത്തെ സാധ്യതകള്‍ ഉപയോഗിച്ചുമാണ് തന്റെ ആദ്യത്തെ ഫീച്ചര്‍ സിനിമയും സുദേവന്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. തന്റെ സുഹൃത്തുക്കളും നാട്ടുകാരുമായ അച്ചുതാനന്ദനും അശോക് കുമാറും തന്നെയാണ് ക്രൈം നമ്പര്‍ : 89ലേയും അഭിനേതാക്കള്‍. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാനപുരസ്‌ക്കാരം അശേക് കുമാറിനെ തേടിയെത്തിയതടക്കം 2013ലെ മികച്ച ചിത്രത്തിനുള്ള പുരസ്‌ക്കാരം, ഐ.എഫ്.എഫ്.കെ.ല്‍ നെറ്റ്പാക്ക് പുരസ്‌ക്കാരം, ജി.അരവിന്ദരന്‍ പുരസ്‌ക്കാരം എന്നിവ ഈ ക്രൈം നമ്പര്‍ : 89 നേടി എടുത്തു എന്നത് പ്രത്യേകപരാമര്‍ശം അര്‍ഹിക്കുന്നു. പകരം സിനിമകളുടെ നിലപാടുകള്‍ക്കുള്ള അംഗീകാരവും ഇനിയും ഇത്തരം സിനിമകള്‍ പുറത്തുവരാനുള്ള ഊര്‍ജ്ജം കൂടി ഈ പുരസ്‌ക്കാരനേട്ടങ്ങള്‍ സഹായകമാകും.

നഗരകേന്ദ്രീകൃതമായ ആഖ്യാനത്തിന് പകരം ദ്രാവിഡമായ ഉള്‍ത്തുടിപ്പുകളും നാട്ടുവഴക്കങ്ങളും തുന്നിച്ചേര്‍ത്ത ആവിഷ്‌ക്കാരത്തിന്റെ വേറിട്ട രീതി നടപ്പില്‍ വരുത്തുമ്പോള്‍ അഭ്രപാളിയുടെ അത്ഭുതലോകത്തേക്ക് ഒറ്റയ്ക്ക് നടന്നുപോകാതെ തന്റെ ദേശത്തേയും ഒപ്പം കൂട്ടിയ സംവിധായകനാണ് സുദേവന്‍. ഒരു നാടിനെ മുഴുവന്‍ സിനിമാക്കാരാക്കിയത് വഴി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് ഇദ്ദേഹം.

ചലച്ചിത്രനിര്‍മ്മാണത്തിലും വിതരണത്തിലും എന്തിനേറെ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പില്‍ പോലും മുഖ്യധാര സിനിമയോട് കലഹിക്കുകയും ചെറുത്തുനില്‍ക്കുകയും ചെയ്യുകയാണ് സുദേവന്‍. സിനിമ ഉണ്ടാക്കി, ഡി.വി.ഡി.യിലൂടെ വായനശാലകളിലും സ്‌ക്കൂളിലും കാണിച്ച് മുന്നോട്ടുപോകുകയും സാധാരണക്കാരെ ചലച്ചിത്രസാക്ഷരതരാക്കുകയും ചെയ്യുക എന്ന ചെറുതല്ലാത്ത ദൗത്യം നിറവേറ്റുകയാണ് ക്രൈം നമ്പര്‍ : 89ലെ അണിയറപ്രവര്‍ത്തകര്‍. തങ്ങളുടെ സിനിമ തിയേറ്ററുകള്‍ എടുക്കുന്നില്ല എന്ന പരാതിയോ അല്ലെങ്കില്‍ എടുക്കണമെന്ന ആവശ്യമോ ഇവര്‍ ഉന്നയിക്കുന്നില്ല. പകരം, സാധ്യമായ ജനകീയ ഇടങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കുകയും ബദല്‍ സിനിമയുടെ സാധ്യതകള്‍ തേടുകയും ചെയ്യുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more