പി.എസ്‌.ജിയിൽ മെസി ദയനീയനായിരുന്നു; ഇപ്പോൾ അദ്ദേഹത്തെ നോക്കൂ: മുൻ എം.എൽ.എസ്‌ താരം
Football
പി.എസ്‌.ജിയിൽ മെസി ദയനീയനായിരുന്നു; ഇപ്പോൾ അദ്ദേഹത്തെ നോക്കൂ: മുൻ എം.എൽ.എസ്‌ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 29th August 2023, 8:40 am

പി.എസ്‌.ജിയിൽ ലയണൽ മെസി ദയനീയനായിരുന്നെന്നും ഇപ്പോൾ അദ്ദേഹം വീണ്ടും ഫുട്ബോൾ ആസ്വദിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും മുൻ എം.എൽ.എസ്‌ താരം ജിമ്മി കോൺറാഡ്. ഇപ്പോൾ മെസി സന്തുഷ്ടനാണെന്നും കരിയറിന്റെ ഈ ഘട്ടത്തിൽ ഒരു കളിക്കാരനെ സംബന്ധിച്ച് അത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇൻ സോക്കർ വി ട്രസ്റ്റ് പോഡ്‌കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് കോൺറാഡ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

‘മെസി ഇപ്പോൾ വളരെ രസകരമായിട്ടാണ് കളിക്കുന്നത്. അദ്ദേഹത്തിന്റെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടാകും. ഒരു കളിക്കാരന് അതെത്ര പ്രധാനപ്പെട്ടതാണെന്ന് പറയാനാകില്ല. പ്രത്യേകിച്ച് കരിയറിന്റെ ഈ ഘട്ടത്തിൽ. പാരീസിൽ അദ്ദേഹം ഒരുപാട് പ്രതിsസന്ധികളിലൂടെ കടന്നുപോയ ആളാണ്. ഇപ്പോൾ ഉള്ളതിനെ പി.എസ്‌.ജിയിലെ ദിനങ്ങളോട് താരതമ്യം ചെയ്യുമ്പോൾ അവിടെ അദ്ദേഹം വളരെ ദയനീയനായിരുന്നു ,’ അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെത്തിയതിന് ശേഷം അര്ജന്റൈന് ഇതിഹാസം ലയണല് മെസി എം.എല്.എസ് ലീഗില് ഔദ്യോഗിക അരങ്ങേറ്റം നടത്തിയിരിക്കുകയാണ്.ഞായറാഴ്ച നടന്ന മത്സരത്തില് ന്യൂ യോര്ക്ക് റെഡ് ബുള്സിനെതിരെയായിരുന്നു മേജര് സോക്കര് ലീഗിലെ മെസിയുടെ അരങ്ങേറ്റം. മത്സരത്തില് ഏകപക്ഷീയമായ രണ്ട് ഗോളുകള്ക്ക് ഇന്റര് മയാമി വിജയിച്ചിരുന്നു. ഒരു വലിയ ഇടവേളക്ക് ശേഷമാണ് എം.എല്.എസില് മയാമി വിജയിക്കുന്നത്.

ന്യൂയോര്ക്ക് റെഡ് ബുള്സിനെതിരായ മത്സരത്തിന്റെ 37ാം മിനിട്ടില് ഡീഗോ ഗോമെസിന്റെ ഗോളിലൂടെ മയാമി ലീഡെടുത്തിരുന്നു. ആദ്യ പകുതിയില് വിശ്രമത്തിലായിരുന്ന മെസി രണ്ടാം പകുതിയുടെ 60ാം മിനിട്ടിലാണ് കളത്തിലിറങ്ങിയത്. കളി അവസാനിക്കാന് നിമിഷങ്ങള് ബാക്കി നില്ക്കെയാണ് ഇതിഹാസത്തിന്റെ ഗോള് പിറക്കുന്നത്.

മത്സരത്തിന്റെ 89ാം മിനിട്ടില് മെസി സ്‌കോര് ചെയ്തതോടെ കളി 2-0 എന്ന നിലയിലായി. മത്സരത്തിന് ശേഷം നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. പോയിന്റ് പട്ടികയില് നിലവില് 14ാം സ്ഥാനത്താണ് ഇന്റര് മയാമി. നാഷ്വില് എഫ്.സിക്കെതിരെയാണ് ഇന്റര് മയാമിയുടെ അടുത്ത മത്സരം.

അമേരിക്കയിലെത്തിയതിന് ശേഷം തകര്പ്പന് പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇന്റര് മയാമി ജേഴ്‌സിയില് മെസിയെത്തിയതിന് ശേഷം കളിച്ച ഒമ്പത് മത്സരങ്ങളിലും ക്ലബ്ബ് വിജയിച്ചിരുന്നു. ഇതുവരെ പതിനൊന്ന് ഗോളും ആറ് അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.

Content Highlights: Jimmy Kornad says Messi is happy at Inter Miami compares to PSG