| Sunday, 1st December 2019, 7:19 pm

'ജിമ്മി ഈ വീടിന്റെ ഐശ്വര്യം'; ട്രെയ്‌ലര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍; ഡിസംബര്‍ 6 ന് തിയേറ്ററുകളില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടനും അവതാരകനുമായ മിഥുന്‍ രമേശ്  ആദ്യമായി നായകനാവുന്ന ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം” എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടന്‍ മോഹന്‍ലാലാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

‘ജിമ്മി’ എന്ന ബിസിനസ്സുകാരന്റെ ജീവിതത്തില്‍ ‘ജിമ്മി’ എന്ന നായക്കുട്ടി വരുത്തിത്തീര്‍ക്കുന്ന സംഭവങ്ങളാണ് രസകരമായി ഈ സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്. കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന ഈ സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ രാജു ചന്ദ്രയാണ്. പൂര്‍ണമായും ദുബായില്‍ ചിത്രീകരിച്ച ചിത്രമാണ് ജിമ്മി ഈ വീടിന്റെ ഐശ്വര്യം.

ഗോള്‍ഡന്‍ എസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സിനോ ജോണ്‍ തോമസ്, ശ്യാംകുമാര്‍ എസ് ‘ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം ഡിസംബര്‍ 6 ന് തിയേറ്ററുകളില്‍ എത്തും.

സംവിധായകനും,നിര്‍മാതാക്കളും നായകനും നായികയും ഛായാഗ്രാഹകനും എല്ലാം പ്രവാസി മലയാളികളാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹോളിവുഡ് സിനിമയില്‍ പ്രധാന താരമായി അഭിനയിച്ച സൂപ്പര്‍ ഡോഗ് ആദ്യമായി അഭിനയിക്കുന്ന ഇന്ത്യന്‍ സിനിമയാണിത്.

ദിവ്യ പിള്ളയാണ് ചിത്രത്തിലെ നായിക. ഇവര്‍ക്ക് പുറമേ സുരാജ് വെഞ്ഞാറമൂട് , ഹരീഷ് കണാരന്‍ , ജോയ് മാത്യു , ഇടവേള ബാബു, ജോണി ആന്റണി ,നിര്‍മല്‍ പാലാഴി , സുനില്‍ സുഗത, ശശി കലിംഗ , സുബീഷ് സുധി , നിസാം കാലിക്കറ്റ്, ശ്രീജ രവി , വീണ നായര്‍ , അഷ്‌റഫ് പിലാക്കല്‍, നിഷ മാത്യു, എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ഛായാഗ്രഹണം -അനില്‍ ഈശ്വര്‍, കഥ -അനൂപ് മോഹന്‍, ചിത്ര സംയോജനം -സുനില്‍ എസ് പിള്ള, പശ്ചാത്തല സംഗീതം -അരുണ്‍ മുരളീധരന്‍, പി ആര്‍ ഒ -വാഴൂര്‍ ജോസ്, അതിര ദില്‍ജിത്ത്.

Latest Stories

We use cookies to give you the best possible experience. Learn more