കണ്ടുപഠിക്കൂ, ഇതാ കേരളാ മോഡല്‍; ദുരിതാശ്വാസ ക്യാമ്പിലെ തകര്‍പ്പന്‍ ജിമിക്കി കമ്മല്‍ ഡാന്‍സ് പങ്കുവെച്ച് പ്രശാന്ത് നായര്‍
Kerala Flood
കണ്ടുപഠിക്കൂ, ഇതാ കേരളാ മോഡല്‍; ദുരിതാശ്വാസ ക്യാമ്പിലെ തകര്‍പ്പന്‍ ജിമിക്കി കമ്മല്‍ ഡാന്‍സ് പങ്കുവെച്ച് പ്രശാന്ത് നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st August 2018, 9:55 am

ചേരനെല്ലൂര്‍: തളര്‍ത്താനാവില്ല ഞങ്ങള്‍ മലയാളികളെ..പ്രളയ ദുരന്തത്തില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ഓരോ മലയാളിയും ഇത് ഉറക്കെ പ്രഖ്യാപിക്കുകയാണ്.
വീടും ഭൂമിയും എല്ലാം നഷ്ടപ്പെട്ടെങ്കിലും അതില്‍ കണ്ണീര്‍പൊഴിച്ച് ഇരിക്കുന്നതില്‍ കാര്യമില്ലെന്നും കൂടുതല്‍ ഊര്‍ജ്ജത്തോടെ തങ്ങള്‍ തിരിച്ചുവരുമെന്ന് ധൈര്യസമേതം പ്രഖ്യാപിക്കുകയുമാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഓരോരുത്തരും. മലയാളികളുടെ ഈ അസാമാന്യം ധൈര്യത്തിന് മുന്നില്‍ ലോകജനതയും കുമ്പിടുന്നു.

തങ്ങളുടെ നൊമ്പരങ്ങള്‍ക്ക് ചെറിയ നേരത്തേക്കെങ്കിലും ഒരു ഇടവേള നല്‍കി സന്തോഷത്തിന്റെ ചില മുഹൂര്‍ത്തങ്ങള്‍ അവിടേക്ക് കൊണ്ടുവരികയാണ് അവരില്‍ ചിലര്‍. അതിലൊരാളാണ് ചേരനല്ലൂര്‍ വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ആസിയ ബീവി.


മുല്ലപ്പെരിയാര്‍ പൊട്ടിയെന്ന് വ്യാജസന്ദേശം: നെന്മാറ സ്വദേശി അറസ്റ്റില്‍


ചേരനല്ലൂര്‍ വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ആസിയ ബീവിയും പത്തോളം വരുന്ന കുട്ടികളും സംഘവും ചേര്‍ന്ന് കളിച്ച ജിമിക്കി കമ്മല്‍ ഡാന്‍സ് ഇന്നലെ എല്ലാവരേയും യഥാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചു. അതിലുപരി സന്തോഷിപ്പിച്ചു.

കളക്ടര്‍ പ്രശാന്ത് നായരായിരുന്നു വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കണ്ടുപഠിക്കൂ ഇതാ കേരളാ മോഡല്‍ എന്നായിരുന്നു വീഡിയോയ്ക്ക് താഴെ കളക്ടര്‍ കുറിച്ചത്.

“”ദുരിതാശ്വാസ ക്യാമ്പ് : കേരള മോഡല്‍. മറ്റുള്ളവര്‍ക്ക് കണ്ട് പഠിക്കാന്‍ ഒരു പാഠം കൂടി. ചേരനല്ലൂര്‍ വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ആസിയ ബീവി & പിള്ളേര്‍ സെറ്റ്.””- എന്നായിരുന്നു പ്രശാന്ത് നായര്‍ കുറിച്ചത്.

കളക്ടര്‍ ഷെയര്‍ ചെയ്ത വീഡിയോക്ക് താഴെ അഭിനന്ദന പ്രവാഹങ്ങളാണ്. ഒരു ഭംഗിക്ക് കളക്ടര്‍ ബ്രോടെ രണ്ട് സ്‌റ്റെപ്പും കൂടുണ്ടാരുന്നേല്‍ പൊളിച്ചേനെ എന്ന ഒരാളുടെ കമന്റിന് കോമഡി ഷോയില്‍ ഇടാനല്ലേ എന്ന രസകരമായ മറുപടിയും പ്രശാന്ത് നായര്‍ നല്‍കിയിട്ടുണ്ട്.