| Wednesday, 29th July 2015, 11:38 am

'ഞായറാഴ്ച പ്രവര്‍ത്തിദിനം': വിവാദ പോസ്റ്റ് ചീഫ് സെക്രട്ടറി പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനോടുള്ള ആദര സൂചകമായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഞായറാഴ്ച്ച പ്രവൃത്തി ദിനമായിരിക്കുമെന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ വിവാദ പോസ്റ്റ് പിന്‍വലിച്ചു. കൂടിയാലോചനകളില്ലാതെയുള്ള തീരുമാനം പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചത്.

ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ചൊവ്വാഴ്ച രാത്രിയാണ് ജിജി തോംസണ്‍  പോസ്റ്റിട്ടിരുന്നത്. പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പ്രതിപക്ഷം വിഷയം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഇങ്ങനെയാരു തീരമാനമെടുത്തിട്ടിലെന്നും കൂടിയാലോചിക്കാതെയാണ് ചീഫ്‌സെക്രട്ടറിയുടെ പോസ്റ്റെന്നും മുഖ്യമന്ത്രി അറിയിച്ചു.

തന്റെ മരണദിവസം അവധി പ്രഖ്യാപിക്കരുതെന്നും പകരം അധികമായി ഒരു ദിവസം പ്രവര്‍ത്തിക്കണമെന്നും കലാം പറഞ്ഞിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തെ ചില സ്ഥാപനങ്ങള്‍ കൂടുതല്‍ സമയം ജോലി ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ പ്രധാനപ്പെട്ട പദവി നിര്‍വഹിക്കുന്ന ചീഫ് സെക്രട്ടറി നിരുത്തരവാദപരമായി പോസ്റ്റിട്ടതാണ് സര്‍ക്കാരിനെ ഞെട്ടിച്ചത്.

We use cookies to give you the best possible experience. Learn more