[]തിരുവനന്തപുരം: ##പാമോലീന്‍ കേസ് അന്വേഷണത്തില്‍ നിന്ന് ജിജി തോംസണെ നീക്കാന്‍ തീരുമാനം.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
കോടതി അനുമതിയോടെയാവും കേസില്‍ നിന്ന് ജിജി തോംസണ്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ ഒഴിവാക്കുക.
തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് കാണിച്ച് ജിജി തോംസണ്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിസഭ തീരുമാനം.
പാമോലിന്‍ കേസില്‍ അഞ്ചാം പ്രതിയാണ് ജിജി തോംസണ്‍. ഗൂഡാലോചന, അഴിമതി എന്നീകുറ്റങ്ങളായിരുന്നു ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നത്. സംഭവം നടക്കുമ്പോള്‍ നടക്കുമ്പോള്‍ സിവില്‍ സപ്ലൈസ് എംഡിയായിരുന്നു ജിജി തോംസണ്‍.
ഇപ്പോള്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലാണ് ജിജി തോംസണ്‍.
സംസ്ഥാനത്തേക്ക് പാമോയില്‍ ഇറക്കുമതി ചെയ്ത ഇടപാടില്‍ സര്‍ക്കാര്‍ ഖജനാവിന് രണ്ടര കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്.