ബാലതാരമായി സിനിമാജീവിതം ആരംഭിച്ച നടനാണ് ജീവ. 2003ല്‍ ആസൈ ആസൈയായ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ജീവ ഇതിനോടകം നിരവധി ചിത്രങ്ങളില്‍ നായകനായി. കീര്‍ത്തി ചക്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ച ജീവ 2013ല്‍ മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന അവാര്‍ഡും സ്വന്തമാക്കി. 2021ല്‍ റിലീസായ 83 എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറി. ഇന്ത്യന്‍ ക്രിക്കറ്റര്‍ ശ്രീകാന്തായാണ് ജീവ 83യില്‍ വേഷമിട്ടത്.
മണിരത്‌നത്തിന്റെ രണ്ട് സിനിമകളിലേക്ക് തന്നെ വിളിച്ചിരുന്നു എന്ന് പറയുകയാണ് ജീവ. എന്നാല്‍ പല കാര്യങ്ങള്‍ കൊണ്ടും തനിക്ക് ആ സിനിമകള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ജീവ പറഞ്ഞു. അവസാനമായി തന്നെ വിളിച്ചത് കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന തഗ് ലൈഫ് എന്ന ചിത്രത്തിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജീവ.
‘മണി സാര്‍ എന്നെ അദ്ദേഹത്തിന്റെ സിനിമയിലേക്ക് രണ്ട് മൂന്ന് തവണ വിളിച്ചിരുന്നു. പക്ഷെ എന്തോ പല കാര്യങ്ങള്‍ കൊണ്ട് എനിക്ക് അദ്ദേഹത്തിന്റെ കൂടെ സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞില്ല. വിക്രം സാറും മണിരത്‌നം സാറും വീണ്ടും ഒന്നിക്കുന്ന തഗ് ലൈഫ് എന്ന സിനിമയിലേക്ക് വരെ വിളിച്ചതാണ്. പക്ഷെ എനിക്ക് പോകാന്‍ കഴിഞ്ഞില്ല,’ ജീവ പറയുന്നു.
സൂര്യ നായകനായ അയന്‍ എന്ന സിനിമയും തനിക്ക് ചെയ്യാന്‍ കഴിയാതെ പോയ സിനിമയാണെന്നും ജീവ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
‘കെ.വി ആനന്ദ് സാറിന്റെ വലിയൊരു ഫാനാണ് ഞാന്‍. സംവിധായകനാകുന്നതിന് മുമ്പ് ക്യാമറാമാനായി അദ്ദേഹം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നടന്മാരെക്കാള്‍ ക്യാമറാമാന്മാരോടായിരുന്നു എനിക്ക് ആരാധന. കട്രത് തമിഴ് റിലീസായപ്പോള്‍ ആനന്ദ് സാര്‍ എന്നെ വിളിച്ച് എന്റെ അഭിനയം നന്നായിട്ടുണ്ടെന്ന് പറഞ്ഞു.
‘ഒരു സ്‌ക്രിപ്റ്റ് നോക്കുന്നുണ്ട്. അധികം വൈകാതെ ഒരുമിച്ച് വര്‍ക്ക് ചെയ്യാം’ എന്ന് അദ്ദേഹം പറഞ്ഞു. ആ സ്‌ക്രിപ്റ്റായിരുന്നു അയന്‍. എന്നാല്‍ കട്രത് തമിഴും ബാക്കി സിനിമകളും വലിയ ഹിറ്റാകാത്തതുകൊണ്ട് എനിക്ക് ആ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് കോ എന്ന പടം ചെയ്തപ്പോള്‍ അതില്‍ ഞാന്‍ നായകനായി. ആദ്യം സിലമ്പരസനായിരുന്നു ആ പടത്തില്‍ ആദ്യത്തെ ഹീറോ. അദ്ദേഹം പിന്മാറിയപ്പോള്‍ എന്നെ വിളിക്കുകയായിരുന്നു,’ ജീവ പറഞ്ഞു.
Content Highlight: Jiiva says he was called for two of Mani Ratnam’s films, But due to various reasons, he was unable to do any of those films