| Monday, 27th November 2017, 8:45 pm

ജിഗ്നേഷ് മേവാനിക്കെതിരെ മത്സരിക്കാനില്ലെന്ന് ആംആദ്മി; പിന്മാറുന്നതായി കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: വാഗ്ദാം മണ്ഡലത്തില്‍ നിന്നു നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ പോകുന്ന ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയ്ക്ക് പിന്തുണയുമായി ആംആദ്മി. മത്സരം നടക്കേണ്ടത് ജിഗ്‌നേഷ് മേവാനിയും ബി.ജെ.പിയും തമ്മിലാവണമെന്നതിനാല്‍ മത്സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ആംആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് വ്യക്തമാക്കിയത്.

മേവാനിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും കെജ്രിവാള്‍ ട്വിറ്ററിലൂടെ പറഞ്ഞു. നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ തന്നെയായിരുന്നു മേവാനിയും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ വാദ്ഗാമില്‍ സ്വതന്ത്രനായി മത്സരിക്കുന്നെന്നായിരുന്നു മേവാനിയുടെ പ്രഖ്യാപനം.


Also Read: മന്ത്രി ഇടപെട്ടു; കാലാവധിക്ക് മുമ്പ് പൊട്ടിപൊളിഞ്ഞ റോഡ് കരാറുകാരന്‍ സ്വന്തം ചിലവില്‍ നന്നാക്കി


നേരത്തെ മണ്ഡലത്തില്‍ മത്സരത്തിനില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു. വാദ്ഗാമിലെ സിറ്റിങ് എം.എല്‍.എയായ മണിഭായി വഗേല താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

ജിഗ്‌നേഷ് മേവാനിയുമായുള്ള ധാരണപ്രകാരം കോണ്‍ഗ്രസ് വാദ്ഗാമില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചെന്നും മേവാനിക്ക് കോണ്‍ഗ്രസ്സിന്റെ പിന്തുണയുണ്ടാവുമെന്നും വഘേല മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനമൊന്നും വന്നിട്ടില്ല.

We use cookies to give you the best possible experience. Learn more