| Wednesday, 7th March 2018, 10:32 am

രാജ്യത്തെ അടിച്ചമര്‍ത്തപ്പെട്ട ദളിതര്‍ എന്നെങ്കിലും രാജസ്ഥാന്‍ ഹൈക്കോടതയിലെ മനുവിന്റെ പ്രതിമ തകര്‍ക്കും: ജിഗ്നേഷ് മെവാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: തമിഴ്‌നാട്ടില്‍ പെരിയാറിന്റെയും ത്രിപുരയില്‍ ലെനിന്റെയും പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മെവാനി.

മോദി ജീ നിങ്ങളുടെ കുട്ടികളോട് പോയി മുനവിന്റെ പ്രതിമ തകര്‍ക്കാന്‍ പറയൂ, ചൂഷണം ചെയ്യപ്പെട്ട ദളിതര്‍ എപ്പോഴും അംബേദ്ക്കറിന്റെയും പെരിയാറിന്റെയും ഫൂലെയുടെയും ലെനിന്റെയും പാരമ്പര്യം വിലപ്പെട്ടതായി കാണുമെന്നും എന്നെങ്കിലും രാജസ്ഥാന്‍ ഹൈക്കോടതിയിലെ മനുമൂര്‍ത്തി തകര്‍ക്കുമെന്നും ജിഗ്നേഷ് ട്വീറ്റ് ചെയ്തു.

ലെനിന്റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമ ചൊവ്വാഴ്ച രാത്രിയില്‍ നശിപ്പിച്ചിരുന്നു.

ത്രിപുരയില്‍ െലനിന്റെ പ്രതിമ മറിച്ചിട്ടത് പോലെ തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമകളും തകര്‍ക്കുമെന്നാണ് രാജ ഭീഷണി മുഴക്കിയിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more