ന്യൂദല്‍ഹി: ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ സംസാരിച്ച കരസേന മേധാവി ബിപിന്‍ റാവത്തിന്റെ നടപടിയില്‍ പ്രതികരിച്ച് ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. സൈന്യം രാഷ്ട്രീയത്തില്‍ കൈ കടത്തിയതിന്റെ ഉദാഹരണം അയല്‍ രാജ്യത്തു തന്നെയുണ്ടെന്നും ഇതാണ് പുതിയ ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബിപിന്‍ റാവത്തിന്റെ പ്രസ്താവനക്കെതിരെ മുന്‍ നാവികസേന അഡ്മിറല്‍ ജനറല്‍ എല്‍.രാംദാസും രംഗത്തെത്തിയിരുന്നു. സായുധ സേനയിലുള്ളവര്‍ വര്‍ഷങ്ങളായുള്ള തത്വമായ ‘രാജ്യത്തെ സേവിക്കുക, രാഷ്ട്രീയ ശക്തികളെയല്ല’ എന്നതാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് സേനകളിലുള്ളവര്‍ക്കും നല്‍കുന്ന ആഭ്യന്തര നിര്‍ദേശമുണ്ട്. എല്ലാവരും നിഷ്പക്ഷരായിരിക്കണം, രാഷ്ട്രീയ ചായ്‌വ് പുലര്‍ത്താന്‍ പാടില്ലെന്നും. ദശകങ്ങളായി ഇത്തരം തത്വങ്ങളാണ് സേന പിന്തുടരുതെന്നും ജനറല്‍ എല്‍. രാംദാസ് പറഞ്ഞു.
ചട്ടം വളരെ വ്യക്തമാണ്, നമ്മള്‍ രാജ്യത്തെ സേവിക്കുകയും എന്നാല്‍ രാഷ്ട്രീയ ശക്തിയെ സേവിക്കാതിരിക്കുകയും ചെയ്യുക. ഇന്ന് കേട്ട് പോലെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നത് ശരിയല്ല. അത് എത്ര ഉയര്‍ന്ന റാങ്കിലിരിക്കുന്നയാളാണെങ്കിലും. അത് ശരിയായ നടപടിയല്ലെന്നും ജനറല്‍ എല്‍. രാംദാസ് പറഞ്ഞു.
‘തെറ്റായ ദിശയിലേക്കു ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കള്‍. പല സര്‍വകലാശാലകളിലും കോളേജുകളിലും വിദ്യാര്‍ഥികള്‍ ആള്‍ക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അക്രമം നടത്തുന്നതാണു നമ്മള്‍ കാണുന്നത്. ഇതിനെ നേതൃത്വം എന്നു കരുതാനാവില്ല.’ എന്നായിരുന്നു ബിപിന്‍ റാവത്തിന്റെ വിമര്‍ശനം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ