Advertisement
Film News
ജിഗര്‍തണ്ട ഡബിള്‍ എക്‌സ് ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 01, 04:17 am
Friday, 1st December 2023, 9:47 am

കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജിഗര്‍തണ്ട ഡബിള്‍ എക്‌സ് ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്തു വിട്ടു. ഡിസംബർ 8ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തു വിടുക. ആഗോള ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ജിഗര്‍തണ്ട ഡബിള്‍ എക്‌സ്. ആദ്യ ദിനം കളക്ഷൻ കുറവാണെങ്കിലും മൗത്ത് പബ്ലിസിറ്റിയിലൂടെ ജിഗര്‍തണ്ട മേല്‍കൈ നേടുകയായിരുന്നു.

2014ല്‍ തമിഴില്‍ ട്രെന്‍ഡ്‌സെറ്ററായ ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണ് ചിത്രം. സിദ്ധാര്‍ഥ്, വിജയ് സേതുപതി, ബോബി സിന്‍ഹ, ലക്ഷ്മി മേനോന്‍ എന്നിവരാ യിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രണ്ടാം ഭാഗത്തില്‍ എസ്.ജെ. സൂര്യയും രാഘവ ലോറന്‍സുമാണ് മുഖ്യ കഥാപാത്രങ്ങളാകുന്നത്. എഴുപതുകളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. നവംബര്‍ പത്തിനാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥയും കാര്‍ത്തിക്ക് സുബ്ബരാജ്ജ് തന്നെയാണ് നിര്‍വഹിച്ചത്.

കാര്‍ത്തികേയന്‍ സന്തനം, എസ്. കതിരേശന്‍, അലങ്കാര പാണ്ട്യന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. നിമിഷ സജയനും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് തിരു ആണ്. സന്തോഷ് നാരായണ്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Jigathanda double X release date out