| Sunday, 20th July 2014, 6:36 pm

പെരുന്നാള്‍ ചിത്രമായി ജിഗര്‍തണ്ട

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]സൂപ്പര്‍ഹിറ്റ് ചിത്രം പിസക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ജിഗര്‍തണ്ടയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി. ത്രികോണ പ്രണയത്തിന്റ കഥ പറയുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് നായകനാവുന്നു. മലയാളത്തിന്റെ സ്വന്തം ലക്ഷ്മി മേനോനാണ് നായിക.

പ്രതാപ് പോത്തന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നേരത്തില്‍ വില്ലനായി തകര്‍ത്തഭിനയിച്ച സിംഹ, കരുണാകരന്‍,സുന്ദരരാജ,വിനോദിനി എന്നിവരും അഭിനയിക്കുന്നു.

സന്തോഷ് നാരായണന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് എഡിറ്റിങ് മലയാളിയായ വിവേക് ഹര്‍ഷനാണ്. ഗാങ്‌സ്റ്റര്‍ മ്യൂസിക്കല്‍ ലവ് സ്‌റ്റോറിയായ ജിഗര്‍ തണ്ടയുടെ കഥയും തിരക്കഥയുമെഴുതുന്നത് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ്.

ജൂലൈ 25ന് ജിഗര്‍തണ്ട തീയേറ്ററുകളില്‍ എത്തും.//www.youtube.com/v/y4kdMRGBjgE?version=3&hl=en_US

We use cookies to give you the best possible experience. Learn more