Film News
തമിഴ് പേസി ഷൈന്‍ ടോം ചാക്കോ; ജിഗര്‍തണ്ട ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 04, 01:59 pm
Saturday, 4th November 2023, 7:29 pm

കാര്‍ത്തിക് സുബ്ബരാജ് ചിത്രം ജിഗര്‍തണ്ട ഡബിള്‍ എക്‌സ് ട്രെയ്‌ലര്‍ പുറത്ത്. 2014ല്‍ തമിഴില്‍ ട്രെന്‍ഡ്‌സെറ്ററായ ജിഗര്‍തണ്ടയുടെ രണ്ടാം ഭാഗമാണ് ചിത്രം. സിദ്ധാര്‍ഥ്, വിജയ് സേതുപതി, ബോബി സിന്‍ഹ, ലക്ഷ്മി മേനോന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

രണ്ടാം ഭാഗത്തില്‍ എസ്.ജെ. സൂര്യയും രാഘവ ലോറന്‍സുമാണ് മുഖ്യ കഥാപാത്രങ്ങളാകുന്നത്. എഴുപതുകളുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്.

ഷൈന്‍ ടോം ചാക്കോ, നിമിഷ സജയന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും കാര്‍ത്തിക്ക് സുബ്ബരാജ് തന്നെയാണ് നിര്‍വഹിക്കുന്നത്. കാര്‍ത്തികേയന്‍, സന്തനം എസ്. കതിരേശന്‍, അലങ്കാര പാണ്ട്യന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് തിരു ആണ്. സന്തോഷ് നാരായണ്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Jigarthanda movie trailer