വൈറല്‍ കളര്‍ഫുള്‍ ഡാന്‍സ് വീഡിയോയുമായി താരങ്ങള്‍; ഒരു മില്യണ്‍ കാഴ്ചക്കാരുമായി ജിഗര്‍ പാര്‍ട്ടി
Entertainment news
വൈറല്‍ കളര്‍ഫുള്‍ ഡാന്‍സ് വീഡിയോയുമായി താരങ്ങള്‍; ഒരു മില്യണ്‍ കാഴ്ചക്കാരുമായി ജിഗര്‍ പാര്‍ട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 17th September 2022, 5:52 pm

സൈന മ്യൂസിക് ഒര്‍ജിന്‍സ് ഒരുക്കിയ ജിഗര്‍ പാര്‍ട്ടി സെപ്റ്റംബര്‍ മൂന്നിനാണ് റിലീസ് ചെയ്തത്. ഗായകനും അഭിനേതാവുമായ സിദ്ധാര്‍ഥ് മേനോന്‍, ചലച്ചിത്ര നടി ദീപ്തി സതി, നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധയനായ ആഡിസ് അന്തോണി അക്കര, സോഷ്യല്‍ മീഡിയ താരം ചൈതന്യ പ്രകാശ് എന്നിവര്‍ ആണ് പാട്ടിലെത്തിയിരുന്നത്.

റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വണ്‍ മില്യന്‍ വ്യൂസും ആയി മുന്നേറുകയാണ് ജിഗര്‍ പാര്‍ട്ടി എന്ന മ്യൂസിക് വീഡിയോ. അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ഈ വീഡിയോ ഗാനത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഹിമല്‍ മോഹന്‍ ആണ്.

ടിറ്റോ പി. തങ്കച്ചന്റെ വരികള്‍ക്ക് അരവിന്ദ് മഹാദേവനാണ് സംഗീതം നല്‍കിയത്. വണ്ടര്‍വാള്‍ മീഡിയ പ്രൊഡക്ഷന്‍ സപ്പോര്‍ട്ട് ബാനറില്‍ ചിത്രീകരിച്ച ഈ ഗാനം ആലപിച്ചത് ആലാപ് രാജു ആണ്. ഡി4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ സുഹൈദ് കുക്കുവും റിഷ്ധാന്‍ അബ്ദുലുമാണ് ഈ ഗാനത്തിന് കൊറിയോഗ്രഫി ചെയ്തത്.

മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് മ്യൂസിക് വീഡിയോ ആയ ജിഗര്‍ പാര്‍ട്ടി സൈന മ്യൂസിക് യൂട്യൂബ് ചാനലിലൂടെ ആണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. പി.ആര്‍.ഓ സുനിത സുനില്‍

Content Highlight: jigar party album song gainde one million views