മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ റിലീസ് ചെയ്തിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ദൃശ്യത്തിന് തൊട്ടുപിന്നാലെയാണ് മീന മോഹന്‍ലാല്‍ ജോഡിയെ വീണ്ടും പ്രേക്ഷകരിലേക്കെത്തിച്ച്് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ജിബു ഒരുക്കിയത്.
ചിത്രത്തിന്റെ ഓര്‍മ്മകള്‍ പുതുക്കികൊണ്ട് ഫേസ്ബുക്കില്‍ നന്ദി കുറിച്ചിരിക്കുകയാണ് ജിബു ജേക്കബ്.
ഉലഹന്നാനും ആനിയമ്മയും കുടുംബ പ്രേക്ഷകരിലേക്ക് പടര്‍ന്നു കയറിയിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷങ്ങള്‍. 2017 ജനുവരി 20നാണ് മുന്തിരിവള്ളികള്‍ റിലീസ് ചെയ്തത്.
സിനിമ ജീവിതത്തില്‍ ഏറ്റവും അഭിമാനത്തിന്റെ നിമിഷങ്ങളായിരുന്നു ആ ദിവസമെന്നും, ഒപ്പം നിന്ന സഹപ്രവര്‍ത്തകര്‍ക്കും, പ്രിയപെട്ടവര്‍ക്കും, നല്ല സിനിമയെ സ്‌നേഹിക്കുന്ന ഓരോ പ്രേക്ഷകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രം കുടുംബങ്ങള്‍ ഏറ്റെടുത്ത ചലച്ചിത്രമായിരുന്നു. മോഹന്‍ലാലും മീനയും ഉലഹന്നാനും ആനിയമ്മയുമായി തിളങ്ങിയ ചിത്രം വി.ജെ ജെയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയുടെ സിനിമാവിഷ്‌കരമാണ്. ബിജിപാല്‍ സംഗീതസംവിധാനം ചെയ്ത മാരിവില്ല്, പുന്നമട കായല്‍ തുടങ്ങിയ പാട്ടുകള്‍ ആ കാലയളവില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഐമി റോസ്മി സെബാസ്റ്റിയന്‍, നേഹ സെക്‌സാന, അനൂപ് മേനോന്‍, അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമൂട്, സനൂപ സന്തോഷ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമാജീവിതത്തിലെ ആ വെള്ളിയാഴ്ച്ചക്ക് അന്നോളം കണ്ട കിനാവുകള്‍ക്കപ്പുറത്തെ ആലസ്യമുണ്ടായിരുന്നു.അന്ന് ഹൃദയത്തില്‍ മുന്തിരിവള്ളികള്‍ തളിര്‍ക്കുകയും, പൂവിടുകയും ചെയ്തിരുന്നു.സംവിധായകനെന്ന നിലയില്‍ നാട്യത്തിന്റെ ഇതിഹാസത്തോട് ആക്ഷനും, കട്ടും പറഞ്ഞ അഭിമാനത്തിന്റെ നിമിഷങ്ങള്‍….
ഉലഹന്നാനും, ആനിയമ്മയും കുടുംബ പ്രേക്ഷകരിലേക്ക് പടര്‍ന്നു കയറിയിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷങ്ങള്‍ പിന്നിടുന്നു. ഒപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും സര്‍വ്വോപരി ഹൃദയത്തില്‍ ഇരിപ്പിടം തന്ന, നല്ല സിനിമയെ സ്‌നേഹിക്കുന്ന ഓരോ പ്രേക്ഷകര്‍ക്കും എന്റെ മനസ്സു നിറഞ്ഞ നന്ദി.