ഇന്‍ഡോര്‍ ഷൂട്ടുകളും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുമായി മലയാള സിനിമാ ഇന്‍ഡസ്ട്രി പതുക്കെ ഉണരുകകയാണ്. അതിന് ഊര്‍ജ്ജം കൂട്ടുന്ന തരത്തിലാണ് സംവിധായകന്‍ ജിബു ജേക്കബ്ബ് തന്റെ പുതിയ ചിത്രം ‘എല്ലാം ശരിയാകും’നെ കുറിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടത്.
വ്യത്യസ്ത പാര്‍ട്ടികളില്‍പെട്ട രാഷ്ട്രീയ നേതാക്കളായ ദമ്പതികളുടെ കുടുംബ ജീവിതമാണ് തന്റെ പുതിയ ചിത്രത്തില്‍ പറയുന്നതെന്ന് ജിബു ജേക്കബ്ബ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോടാണ് ജിബു ജേക്കബ്ബിന്റെ പ്രതികരണം.
കുറഞ്ഞത് 100 പേരെങ്കിലും വേണ്ട സീനുകളാണ്ചിത്രത്തിലുള്ളത്. അത് കൊണ്ട് തന്നെ എപ്പോള്‍ ചിത്രം എപ്പോള്‍ ചിത്രീകരിക്കാനാവുമെന്ന് തനിക്കറിയില്ല. പക്ഷെ വീണ്ടും ജോലികള്‍ ആരംഭിച്ചേ മതിയാവൂ ഇന്‍ഡസ്ട്രിക്ക്. അത് കൊണ്ടാണ് പ്രചോദന സ്വഭാവത്തിലുള്ള പോസ്റ്റ് താനിട്ടതെന്ന് ജിബു ജേക്കബ്ബ് പറഞ്ഞു.
ഡി.വൈ.എഫ്.ഐ നേതാവിനെ പോലെയുള്ള യുവ രാഷ്ട്രീയക്കാരനെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. രജിഷ വിജയന്റെ കഥാപാത്രത്തെ കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്നും ജിബ്ബു ജേക്കബ്ബ് പറഞ്ഞു.
ആദ്യരാത്രി എന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ച ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഔസേപ്പച്ചനാണ് സംഗീത സംവിധാനം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ