| Thursday, 21st October 2021, 12:15 pm

ജോജിക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം; വെഗാസ് മൂവി അവാര്‍ഡില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ പുരസ്‌കാരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ സ്വന്തം ‘ജോജി’ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. വെഗാസ് മൂവി അവാര്‍ഡില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍ സിനിമ വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്.

സിനിമയിലെ നായകനായ ഫഹദ് ഫാസിലാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പുരസ്‌കാരം ലഭിച്ച വാര്‍ത്ത താരം ആരാധകര്‍ക്കായി പങ്കുവെച്ചത്.

വെഗാസ് മൂവി അവാര്‍ഡ് 2021ല്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സിനിമക്കുള്ള അവാര്‍ഡ് ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നാണ് ഫഹദ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഐ.എം.ഡി.ബിയുടെ അംഗീകാരമുള്ള അന്തര്‍ദേശീയ ചലച്ചിത്രമേളയാണ് വെഗാസ് മൂവി അവാര്‍ഡ്.

അതേസമയം, സ്വീഡന്‍ അന്താരാഷ്ട്ര ചലചിത്ര മേളയിലും(SIFF 2021) ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ മികച്ച ചിത്രമായി ജോജി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ആമസോണ്‍ പ്രൈമിലുടെ പുറത്തിറങ്ങിയ സിനിമ ദേശീയ തലങ്ങളില്‍ പോലും ചര്‍ച്ചയായിരുന്നു.
ദിലീഷ് പോത്തന്റെ മൂന്നാമത്തെ ചിത്രമായ ജോജി ഏപ്രില്‍ ഏഴിനാണ് പ്രേക്ഷകരിലെത്തിയത്. മഹേഷിന്റെ പ്രതികാരത്തിന് ശേഷം ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രവുമായിരുന്നു ജോജി.

ഫഹദ് ഫാസില്‍ ബാബുരാജ്, സണ്ണി, ഉണ്ണിമായ പ്രസാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  JOJI to receive the Best Narrative Feature Award  at Vegas Movie Awards 2021.

Latest Stories

We use cookies to give you the best possible experience. Learn more