അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെറും മൂന്ന് വര്‍ഷത്തെ പരിചയം മാത്രമുള്ള റിച്ചാര്‍ഡ്‌സണെ റാഞ്ചാന്‍ വിരാട് കോഹ്‌ലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരടക്കം മൂന്ന് ഫ്രാഞ്ചൈസികളാണ് മത്സരിച്ചത്.
24 കാരനായ റിച്ചാര്‍ഡ്‌സണെ അങ്ങനെ കാരണമില്ലാതെയല്ല പഞ്ചാബ് 14 കോടി മുടക്കി സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതുമുഖമാണെങ്കില്‍ ബിഗ് ബാഷ് ലീഗിലെ തീപ്പൊരി ബൗളറാണ് റിച്ചാര്‍ഡ്‌സണ്‍. കഴിഞ്ഞ സീസണില്‍ പെര്‍ത്ത് സ്‌ക്രോച്ചേര്‍സിനായി 29 വിക്കറ്റാണ് താരം കൊയ്തത്.
റിച്ചാര്‍ഡ്‌സന്റെ മികവില്‍ സ്‌ക്രോച്ചേഴ്‌സ് ലീഗിലെ ഫൈനലിലെത്തിയിരുന്നു. ഇത് തന്നെയാണ് ഒന്നരക്കോടി മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന റിച്ചാര്‍ഡ്‌സണെ സ്വന്തമാക്കാന്‍ 14 കോടി മുടക്കാന്‍ പഞ്ചാബ് തയ്യാറായത്.
അതേസമയം 2021 സീസണിലേക്കുള്ള താരലേലത്തില്‍ റെക്കോഡ് തുകയ്ക്ക് ദക്ഷിണാഫ്രിക്കന്‍ താരം ക്രിസ് മോറിസിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 16.25 കോടി രൂപയാണ് രാജസ്ഥാന്‍ മോറിസിനായി മുടക്കിയത്.
മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിനായിരുന്നു ഇതിന് മുന്‍പത്തെ റെക്കോഡ് തുക. 16 കോടി രൂപ. ഡല്‍ഹി ടീമാണ് യുവിയെ മുന്‍പ് റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയിരുന്നത്.