മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജൂലന്‍ ഗോസ്വാമി അന്താരാഷ്ട്ര ടി-20 യില്‍ നിന്ന് വിരമിച്ചു. ബി.സി.സി.ഐ പത്രക്കുറിപ്പിലൂടെ താരത്തിന്റെ വിരമിക്കല്‍ വാര്‍ത്ത സ്ഥിരീകരിച്ചു.
മൂന്ന് മാസം കഴിഞ്ഞാല്‍ ടി-20 ലോകകപ്പ് ആരംഭിക്കാനിരിക്കെയാണ് താരത്തിന്റെ തീരുമാനം.
35 കാരിയായ ജൂലന്‍ 68 ടി-20യില്‍ നിന്ന് 56 വിക്കറ്റ് നേടിയിട്ടുണ്ട്. 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.
വനിതാ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളുടെയും ഉടമയായ ജൂലന്‍ 2006 ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ആദ്യ ടി-20 കളിക്കുന്നത്.
ALSO READ: എ.എസ് റോമ കേരളത്തിനായി ജെഴ്‌സി ലേലം ചെയ്യും
ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ടി-20 കളിച്ച താരങ്ങളില്‍ മൂന്നാമതാണ് ജൂലന്‍. ക്രിക്കറ്റിന്റെ മൂന്ന് പതിപ്പിലും അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ഏക ഇന്ത്യന്‍ ബൗളറും ജൂലനാണ്.
ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചിട്ട് നാല് വര്‍ഷമായി എന്നിരിക്കെ ഇനി ഏകദിനത്തില്‍ മാത്രമായിരിക്കും ജൂലനെ കാണാനാവുക. 2002 ലാണ് ജൂലന്‍ ഗോസ്വാമി ക്രിക്കറ്റില്‍ അരങ്ങേറിയത്.
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും ആദ്യമായി 200 വിക്കറ്റ് നേടിയ താരവും ജൂലന്‍ ഗോസ്വാമിയാണ്.
WATCH THIS VIDEO: