ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരം ജുലന്‍ ഗോസ്വാമിയുടെ ബയോപിക് പ്രഖ്യാപിച്ചതു മുതല്‍ക്കുതന്നെ ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തിലായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ എണ്ണം പറഞ്ഞ പേസറായിരുന്ന ഗോസ്വാമിയുടെ ജീവചരിത്രം സിനിമയാകുന്നു എന്ന വാര്‍ത്ത, സച്ചിന്റെ ബയോപിക് എത്തുന്ന അതേ ആവേശത്തില്‍ തന്നെയായിരുന്നു ആരാധകരും സ്വീകരിച്ചിരുന്നത്.
എന്നാലിപ്പോള്‍ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ആരാധകര്‍ അത്രയ്ക്കങ്ങോട്ട് ഹാപ്പിയല്ല എന്ന വാര്‍ത്തകളാണ് ഇന്റര്‍നെറ്റിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നിത്. ചിത്രത്തില്‍ ജുലന്‍ ഗോസ്വാമിയുടെ വേഷത്തിലെത്തുന്നത് അനുഷ്‌ക ശര്‍മയാണ് എന്നതാണ് ആരാധകരുടെ വിയോജിപ്പിന് കാരണം.
ക്രിക്കറ്റ് മൈതാനത്തിലെ ജുലന്‍ ഗോസ്വാമിയുടെ പ്രകടനത്തെ വെള്ളിത്തിരയിലെത്തിക്കാന്‍ അനുഷ്‌കയ്ക്ക് സാധിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
ഇരുണ്ട നിറമുള്ള ജുലന്‍ ഗോസ്വാമിയെ അവതരിപ്പിക്കാന്‍ എന്തിനാണ് വെളുത്ത നിറത്തിലുള്ള ആളെ തന്നെ തെരഞ്ഞെടുത്തതെന്നും, എന്തുകൊണ്ട് ഒരും ബംഗാളി നടിയെ തെരഞ്ഞെടുത്തില്ല എന്നും വിമര്‍ശനം ഉയരുന്നുണ്ട്.
ഇന്ത്യയിലെ മികച്ച സ്‌പോര്‍ട്‌സ് താരങ്ങളില്‍ ഒരാളാണ് ജുലന്‍ ഗോസ്വാമിയെന്നും അവര്‍ക്ക് സിനിമാലോകത്ത് ഇതിലേറെ പരിഗണനയര്‍ഹിക്കുന്നുണ്ടെന്ന് പറയുന്നവരും കുറവല്ല.
അതേസമയം, ചക്ദാ എക്‌സ്പ്രസിന്റെ ടീസര്‍ ജുലന്‍ ഗോസ്വാമിയും പങ്കുവെച്ചിരുന്നു.
When you represent India, that’s all that is on your mind. Tum desh ke liye khel rahe ho, apne liye nahi. 11 women playing to place Team India’s name in history.
ബോളിവുഡ് താരം അനുഷ്‌ക ശര്‍മയാണ് ജുലന്‍ ഗോസ്വാമിയായി ചിത്രത്തിലെത്തുന്നത്. അനുഷ്‌ക ശര്‍മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ തുടങ്ങുമെന്ന് അറിയിച്ച് വീഡിയോയും അനുഷ്‌ക ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
അഭിഷേക് ബാനര്‍ജി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഒരിടവേളക്ക് ശേഷം സിനിമയിലേക്ക് അനുഷ്‌ക ശര്‍മ എത്തുന്ന സിനിമയാണ് ‘ചക്ദാ എക്‌സപ്രസ്’ ചിത്രത്തിലെ മറ്റുതാരങ്ങള്‍ ആരൊക്കെയാണെന്ന് പുറത്തുവിട്ടിട്ടില്ല.
കര്‍ണേഷ് ശര്‍മ ആണ് ചിത്രം നിര്‍മിക്കുന്നത്. നെറ്റ്ഫ്ളിക്സ് റിലീസായിരിക്കും സിനിമ എന്നാണ് സൂചന. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഉയരങ്ങളില്‍ എത്തിച്ച ക്യാപ്റ്റന്‍ കൂടിയായിരുന്നു ജുലന്‍ ഗോസ്വാമി.
2017 ലാണ് തന്റെ ജീവിതം സിനിമയാക്കാന്‍ അനുവാദം ജുലന്‍ നല്‍കുന്നത്. ഇതിനുമുമ്പും ജീവചരിത്രസിനിമകള്‍ എടുക്കാന്‍ പലരും സമീപിച്ചിരുന്നെന്നും ഇപ്പോഴാണ് അതിനു സമയമായതെന്നും ജുലന്‍ ഗോസ്വാമി പ്രതികരിച്ചിരുന്നു.
പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ ചദ്കായിലാണ് ഗോസ്വാമിയുടെ ജനനം. വനിതാ ഏകദിനക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരവും ആദ്യമായി 200 വിക്കറ്റ് നേടിയ താരവും ജുലന്‍ ഗോസ്വാമിയാണ്.
വനിതാ ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോഡുകളുടെയും ഉടമയായ ജുലന്‍ ക്രിക്കറ്റിന്റെ മൂന്ന് പതിപ്പിലും അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ഏക ഇന്ത്യന്‍ ബൗളറും കൂടിയാണ്.