| Sunday, 26th November 2023, 10:53 am

ഷൈൻ ഒരു പച്ചയായ മനുഷ്യനാണ്, തമാശകളും കുസൃതികളും ഉണ്ടെങ്കിലും അഭിനയിക്കുമ്പോൾ അങ്ങനെയല്ല: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ സംവിധായകനാണ് ജോണി ആന്റണി. നിരവധി ഹിറ്റുകൾ മലയാളത്തിന്റെ സമ്മാനിച്ച ജോണി ആന്റണി നിലവിൽ സംവിധാനത്തിൽ ഒരു ഇടവേള എടുത്ത് അഭിനയരംഗത്ത് സജീവമായി കൊണ്ടിരിക്കുകയാണ്.

താനൊരു മികച്ച നടൻ ആണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അദ്ദേഹം തെളിയിച്ചിരുന്നു.

ജി. മാർത്താണ്ഡന്റെ സംവിധാനത്തിൽ ഒരുങ്ങിയ മഹാറാണി എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ജോണി ആന്റണി എത്തുന്നുണ്ട്. ചിത്രം കഴിഞ്ഞദിവസം തിയേറ്ററുകളിൽ എത്തിയിരുന്നു. ചിത്രത്തിൽ നടന്മാരായ ഷൈൻ ടോം ചാക്കോയുടെയും റോഷൻ മാത്യുവിന്റെയും അച്ഛനായാണ് ജോണി ആന്റണി എത്തുന്നത്.

ഷൈൻ ടോം ചാക്കോയെക്കുറിച്ചും റോഷൻ മാത്യുവിനെ കുറിച്ചും സംസാരിക്കുകയാണ് ജോണി ആന്റണി.
ഷൈൻ ടോം ചാക്കോ ഒരു പച്ചയായ മനുഷ്യനാണെന്നും ഷൂട്ടിങ് സെറ്റിൽ എന്തൊക്കെ തമാശകളും കുസൃതികളും ഉണ്ടായാലും അഭിനയിക്കുന്ന സമയത്ത് ഷൈൻ വളരെ പ്രൊഫഷണൽ ആണെന്നും ക്ലബ്. എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ ജോണി ആന്റണി പറഞ്ഞു.

‘ഇന്റർവ്യൂവിലും സിനിമയിലുമെല്ലാം ഷൈൻ ഗംഭീരമായി വരുന്നുണ്ട്. ഷൈൻ വളരെ പച്ച ആയിട്ടുള്ള ഒരു മനുഷ്യനാണ്. മനസ്സിലുള്ളതെല്ലാം പുറത്തു കാണിക്കുന്ന സ്വഭാവമാണ് അവന്. ഉള്ളിൽ ഒരു കള്ളത്തരവും ഇല്ലാത്തതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഷൂട്ടിങ് സെറ്റിൽ ആണെങ്കിലും എന്തൊക്കെ തമാശയും കുസൃതിയും ഉണ്ടെങ്കിലും അഭിനയിക്കുന്ന സമയത്ത് എല്ലാം കൃത്യമായി ചെയ്യാനും കൊടുക്കാനുമുള്ള ഒരു പ്രൊഫഷണലിസം അയാൾക്കുണ്ട്.

ഷൈൻ കമൽ സാറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു കുറെ കാലം. അതിന്റെതായ ഒരുപാട് കാര്യങ്ങൾ പുള്ളിക്ക് അറിയാം. റോഷൻ ആണെങ്കിലും നല്ലൊരു മാന്യനായ പയ്യൻ ആയിരുന്നു. രണ്ട് പേരും രസമായിരുന്നു,’ ജോണി ആന്റണി പറയുന്നു.

Content Highlight: Jhony Antony Talk About Shine Tom Chacko

We use cookies to give you the best possible experience. Learn more