ഇംഗ്ലണ്ട്: ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ ജോണ്‍ ടെറി ലോകഫുട്‌ബോളില്‍ നിന്നും വിട വാങ്ങി. ഇരുപത്തിനാല് മണിക്കൂറിനകം തീരുമാനം ഫുട്‌ബോള്‍ അസോസിയേഷനെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
75 കളികളില്‍ കളിക്കാന്‍ തനിക്ക് അവസരമൊരുക്കിയ ഇംഗ്ലണ്ടിന്റെ മാനേജേഴ്‌സിനോട് നന്ദി പറയുന്നുവെന്നും ലോകത്തിലെ മികച്ച കളിക്കാരുമായി കളിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷിക്കുന്നുവെന്നും ടെറി പറഞ്ഞു. കൂടാതെ ലോകനിലവാരത്തിലേക്ക് വളരാന്‍ എല്ലാവിധ പ്രോത്സാഹനവും നല്‍കിയ തന്റെ ആരാധകരോടും കുടുംബത്തോടും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.[]
തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാനും ക്യാപ്റ്റനാവാനും കഴിഞ്ഞത് വലിയൊരു അംഗീകാരമായി കരുതുന്നു. കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്‌നമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ടിന്റെ മാനേജരായ റോയിയെ കണ്ട് എല്ലാവിധ ഭാവുകങ്ങളും അറിയിക്കണമെന്നും താന്‍ ആഗ്രഹിക്കുന്നതായി ടെറി കൂട്ടിച്ചേര്‍ത്തു.
75 മത്സരത്തില്‍ പങ്കെടുക്കാന്‍ തനിക്കവസരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലൂടെ ലഭിച്ചെന്നും ലീഗിനുവേണ്ടി 6 ഗോളുകള്‍ നേടിക്കൊടുക്കാനും കഴിഞ്ഞുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.