ഇത് മോദിയുടേയും അമിത് ഷായുടേയും ധാര്‍ഷ്ട്യത്തിന് ഏറ്റ പ്രഹരം: തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ എന്‍.സി.പി
Jharkhand election
ഇത് മോദിയുടേയും അമിത് ഷായുടേയും ധാര്‍ഷ്ട്യത്തിന് ഏറ്റ പ്രഹരം: തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ എന്‍.സി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd December 2019, 2:07 pm

മുംബൈ: ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.എം.എം-ആര്‍.ജെ.ഡി സഖ്യം മുന്നേറവേ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും ധാര്‍ഷ്ട്യത്തിന് ഏറ്റ പ്രഹരമാണ് ഇതെന്നാണ് എന്‍.സി.പിയുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടേയും അഹങ്കാരത്തിനും ധാര്‍ഷ്ട്യനും ജനങ്ങള്‍ നല്‍കിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം – എന്‍.സി.പി ദേശീയ നേതൃത്വം പ്രതികരിച്ചു.

ബി.ജെ.പി നേരിട്ട തകര്‍ച്ചയില്‍ പരിഹാസവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്തും നേരത്തെ രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ജാര്‍ഖണ്ഡും ബി.ജെ.പിയുടെ കൈവിട്ടുപോകുകയാണല്ലോ എന്നായിരുന്നു റാവത്തിന്റെ പരിഹാസം. ചെറിയ സംസ്ഥാനങ്ങള്‍ പോലും ബി.ജെ.പിയുടെ കയ്യില്‍ നിന്നും വഴുതിപ്പോകുകയാണെന്നും റാവത്ത് പരിഹസിച്ചു.

29 സീറ്റുകളിലാണ് ബി.ജെ.പി ഇപ്പോള്‍ മുന്നേറുന്നത്. മഹാസഖ്യം 42 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. ചെറുകക്ഷികളെയൊന്നും ഒപ്പം കൂട്ടാതെ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലായിരുന്നു.