റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. ഏഴുമണിക്കാണ് പോളിംഗ് ആരംഭിച്ചത്. ഇരുപത് മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ദാസ് നിയമസഭാ സ്പീക്കര്‍ ദിനേശ് ഓറോണ്‍, മുന്‍ ഭക്ഷ്യ വകുപ്പ് മന്ത്രി സര്യുറോയ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ലക്ഷ്മണ്‍ ഗില്വ തുടങ്ങിയവരാണ് പ്രധാന സ്ഥാനാര്‍ത്ഥികള്‍.
260 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ജാര്‍ഖണ്ഡില്‍ 48,25,038 ആകെ വോട്ടര്‍മാരാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്.
അഞ്ചു മണി വരെയാണ് പോളിംഗ് ആരംഭിച്ചത്. സംസ്ഥാനത്ത് ക്യൂ.ആര്‍ കോഡുള്ള വോട്ടര്‍ സ്ലിപ്പും ബൂത്ത് ആപ്പും ആദ്യമായി ഉപയോഗിക്കുന്നത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ്.
ജംഷഡ്പുര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന മുഖ്യമന്ത്രി രഘുബര്‍ ദാസിന് എതിരെ മത്സരിക്കുന്നത് രഘുബര്‍ ദാസിന്റെ മന്ത്രിസഭയിലെ മുന്‍ മന്ത്രി കൂടിയായിരുന്ന സര്യു റോയ് ആണ്. സര്യു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്.
നിയമസഭാ സ്പീക്കറും ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയായ ദിനേശ് ഓറോണ്‍ മത്സരിക്കുന്നത് ജെ.എം.എം സ്ഥാനാര്‍ത്ഥി ജിഗ്ഗാ സുസാരന്‍ ഹോറോയോടാണ് മത്സരിക്കുന്നത്. സിസായി മണ്ഡലത്തില്‍ നിന്നുമാണ് മത്സരിക്കുന്നത്. 2014ല്‍ ഓറോണ്‍ വിജയിച്ച മണ്ഡലമാണിത്.
ചക്രധര്‍പൂരില്‍ നിന്നും മത്സരിക്കുന്ന ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗ്വലയ്ക്ക് ജെഎംഎം സ്ഥാനാര്‍ത്ഥി ശുക്രം ഓറോണുമായി കടുത്ത മത്സരമാണ് ഉണ്ടാവുക.
അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 20ന് വോട്ടെടുപ്പ് അവസാനിക്കും. 23ന് ഫലം പ്രഖ്യാപിക്കും.
ബി.ജെ.പിയും ജെ.എം.എം-കോണ്‍ഗ്രസ്-എല്‍.ജെ.ഡി സഖ്യവുമാണ് പ്രധാന എതിരാളികള്‍. എന്‍.ഡി.എയില്‍ നിന്നും സഖ്യകക്ഷികള്‍ വിട്ടു പോന്നിരുന്നു. ബി.ജെ.പി വിട്ട എ.ജെ.എസ്.യുവും ലോക് ജനശക്തി പാര്‍ട്ടിയും ഒറ്റയ്ക്കാണ് ഇത്തവണ മത്സരിക്കുന്നത്.