| Monday, 2nd June 2014, 11:11 am

കുട്ടികളുടെ കടത്ത് നിയമവിരുദ്ധമെന്ന് ഝാര്‍ഖണ്ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] റാഞ്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നത് നിയമവിരുദ്ധമായാണെന്ന് ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുട്ടികളെ കൊണ്ടു വരുമ്പോള്‍ സംസഥാന സര്‍ക്കാറില്‍ നിന്നും അനുമതിപത്രം വാങ്ങേണ്ടതുണ്ട്. എന്നാല്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ അനുമതിപത്രമില്ലാതെയാണ് കുട്ടികളെ കൊണ്ടു വന്നതെന്ന് ഝാര്‍ഖണ്ഡ് ലേബര്‍ കമ്മീഷണര്‍ ഓഫീസര്‍ മനീഷ് സിന്‍ഹ പറഞ്ഞു.

മുക്കം ഉള്‍പ്പെടെയുള്ള അനാഥാലയങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന 400 കുട്ടികളെ തിരിച്ചു കൊണ്ടുപോകാനായുള്ള നടപടികള്‍ ആരംഭിച്ചു. ഇവര്‍ക്കായുള്ള റെയില്‍വേ ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ഝാര്‍ഖണ്ഡ് സി.ബി.സി.ഐ.ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടികളെ കടത്തിയ സംഭവത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട കത്ത് നല്‍കിയിട്ടുണ്ട്. കുട്ടികളുടെ കടത്തിനു പിന്നില്‍ അധോലോക ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്നും കത്തില്‍ അര്‍ജുന്‍ മുണ്ടെ ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more