| Tuesday, 10th September 2019, 11:57 am

അത് ആള്‍ക്കൂട്ടക്കൊലയല്ല, ഹൃദയാഘാതം; ജയ് ശ്രീറാം വിളിപ്പിക്കാന്‍ ആള്‍ക്കൂട്ട ആക്രമണം നടത്തിയവരുടെ പേരില്‍ നിന്ന് കൊലക്കുറ്റം ഒഴിവായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: രണ്ടുമാസം മുന്‍പ് ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആള്‍ക്കൂട്ടം അതിക്രൂരമായി മര്‍ദ്ദിച്ച തബ്രേസ് അന്‍സാരി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ ആക്രമണം നടത്തിയവരുടെ പേരില്‍ ചുമത്തിയിരുന്ന കൊലക്കുറ്റം ഒഴിവാക്കി.

കുറ്റപത്രത്തിന്റെ പേരിലുണ്ടായ വിവാദമാണ് ഈ മാസം വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണം. കുറ്റപത്രത്തില്‍ 11 പ്രതികള്‍ക്കുമെതിരെ കുറ്റകരമായ നരഹത്യയാണ് പൊലീസ് എഴുതിച്ചേര്‍ത്തിരുന്നത്. ഇത് കൊലക്കുറ്റത്തിനു തുല്യമല്ലെന്നതാണ് യാഥാര്‍ഥ്യം. 12-ാം പ്രതിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്യുന്നത്.

ജൂണ്‍ 18-നാണ് അന്‍സാരിയെ മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത്. ജാര്‍ഖണ്ഡിലെ സെരായ്‌കേല ഖര്‍സാവനില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദ്ദനം ആരംഭിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് അന്‍സാരിയെ ആശുപത്രിയിലാക്കിയെങ്കിലും 22-ന് മരിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

രണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളിലും ഹൃദയാഘാതം മൂലമാണു മരണമെന്നാണു പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നിയമോപദേശം സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ജൂലായില്‍ വന്ന ആദ്യ റിപ്പോര്‍ട്ടില്‍ തലയോട്ടിയിലെ പരിക്കിനെക്കുറിച്ച് കൃത്യമായി ഡോക്ടര്‍മാര്‍ കാര്യമായൊന്നും പറഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് രണ്ടാമതും പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ടിവന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തല പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു അന്‍സാരിയെന്നാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പരാതിയില്‍ പറഞ്ഞിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more