പട്‌ന: രണ്ടുമാസം മുന്‍പ് ജാര്‍ഖണ്ഡില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആള്‍ക്കൂട്ടം അതിക്രൂരമായി മര്‍ദ്ദിച്ച തബ്രേസ് അന്‍സാരി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ ആക്രമണം നടത്തിയവരുടെ പേരില്‍ ചുമത്തിയിരുന്ന കൊലക്കുറ്റം ഒഴിവാക്കി.
കുറ്റപത്രത്തിന്റെ പേരിലുണ്ടായ വിവാദമാണ് ഈ മാസം വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണം. കുറ്റപത്രത്തില്‍ 11 പ്രതികള്‍ക്കുമെതിരെ കുറ്റകരമായ നരഹത്യയാണ് പൊലീസ് എഴുതിച്ചേര്‍ത്തിരുന്നത്. ഇത് കൊലക്കുറ്റത്തിനു തുല്യമല്ലെന്നതാണ് യാഥാര്‍ഥ്യം. 12-ാം പ്രതിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്യുന്നത്.
ജൂണ്‍ 18-നാണ് അന്‍സാരിയെ മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത്. ജാര്‍ഖണ്ഡിലെ സെരായ്‌കേല ഖര്‍സാവനില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദ്ദനം ആരംഭിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തുടര്‍ന്ന് അന്‍സാരിയെ ആശുപത്രിയിലാക്കിയെങ്കിലും 22-ന് മരിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.