| Thursday, 12th September 2019, 11:03 pm

'ജില്ലാപൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല', കേസ് സി.ബി.ഐക്ക് വിടണമെന്ന് തബ്രീസ് അന്‍സാരിയുടെ ഭാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജാര്‍ഖണ്ഡ്: മോഷണക്കുറ്റമാരോപിച്ച് ആള്‍കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ജില്ലാ പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് തബ്രീസ് അന്‍സാരിയുടെ ഭാര്യ. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അന്‍സാരിയുടെ മരണത്തില്‍ ആരോപണവിധേയരായ 11 പ്രതികള്‍ക്കെതിരെയുള്ള കൊലക്കുറ്റം ജാര്‍ഖണ്ഡ് പൊലീസ് തള്ളിയതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഭര്‍ത്താവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസ് സി.ബി.ഐ അന്വേഷിക്കണം. എനിക്ക് ജില്ലാപൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല.’ തബ്രീസ് അന്‍സാരിയുടെ ഭാര്യ ഷൈസ്ത പര്‍വീണ്‍ പറഞ്ഞു. ആരോപണവിധേയരായിരുന്ന പ്രതികള്‍ക്കുമേല്‍ കൊലക്കുറ്റം ചുമത്തി കേസ് അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു.

രണ്ടുതവണയും തബ്രീസ് അന്‍സാരിയുടെ മരണം ഹൃദയാഘാതം മൂലമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജൂണ്‍ 18-നാണ് അന്‍സാരിയെ മണിക്കൂറുകളോളം ക്രൂരമായി മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തത്. ജാര്‍ഖണ്ഡിലെ സെരായ്കേല ഖര്‍സാവനില്‍ വെച്ച് മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചെന്നാരോപിച്ചാണ് തബ്രീസ് അന്‍സാരിയെ കുറച്ചുപേര്‍ചേര്‍ന്ന് അക്രമിക്കുന്നത്.

തുടര്‍ന്ന് അന്‍സാരിയെ ആശുപത്രിയിലാക്കിയെങ്കിലും 22-ന് മരിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

We use cookies to give you the best possible experience. Learn more