| Friday, 6th November 2020, 12:08 am

രണ്ടും കല്‍പ്പിച്ച് ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍; സി.ബി.ഐയെ വിലക്കി ജാര്‍ഖണ്ഡും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാനത്തെ കേസുകള്‍ അന്വേഷിക്കാന്‍ സി.ബി.ഐക്ക് നല്‍കിയ പൊതു അനുമതി പിന്‍വലിച്ച് ജാര്‍ഖണ്ഡ്.

ഇനി സംസ്ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സിക്ക് ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.

ബി.ജെ.പി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ സമാനമായ നിയന്ത്രണങ്ങള്‍ സി.ബി.ഐക്ക് ഏര്‍പ്പെടുത്തിയിരുന്നു.

കേരളത്തില്‍ സി.ബി.ഐക്ക് അന്വേഷണം നടത്താനുള്ള പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം വ്യാഴാഴ്ച തീരുമാനിച്ചിരുന്നു.

ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുക. സി.ബി.ഐക്ക് നേരത്തെ അനുമതിയില്ലാതെ കേസെടുക്കാനുള്ള പൊതുസമ്മതം നല്‍കിയിരുന്നു സംസ്ഥാനസര്‍ക്കാര്‍. ആ അനു
നുമതി പത്രമാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Jharkhand joins non-BJP ruled states in withdrawing general consent to CBI

We use cookies to give you the best possible experience. Learn more