'കൊലപാതകിക്ക് ബി.ജെ.പി പ്രസിഡന്റാകാം': അമിത് ഷായ്ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഇളവനുവദിച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി
national news
'കൊലപാതകിക്ക് ബി.ജെ.പി പ്രസിഡന്റാകാം': അമിത് ഷായ്ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഇളവനുവദിച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th May 2022, 2:01 pm

റാഞ്ചി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡിലെ ചായ്ബാസയില്‍ വെച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഇളവനുവദിച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി.

രാഹുല്‍ ഗാന്ധിക്കെതിരെ കീഴ്ക്കോടതി സമര്‍പ്പിച്ച വാറന്റിനെതിരെ അദ്ദേഹം നല്‍കിയ ഹരജിയിലാണ് വിധി.

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള എല്ലാ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് ദ്വിവേദി പറഞ്ഞു. വിഷയത്തില്‍ കീഴ്ക്കോടതിയുടെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വിഷയത്തില്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ വിശദീകരണവും കോടതി തേടിയിട്ടുണ്ട്.

2019ലായിരുന്നു കേസിനാസ്പദമായ സംഭവം.. കൊലപാതകിക്ക് ബി.ജെ.പിയുടെ പ്രസിഡന്റ്ാകാമെന്നും എന്നാല്‍ കോണ്‍ഗ്രസിന് അത് സാധ്യമല്ലെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.

കര്‍ണാടകയിലെ കോലാറില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ കള്ളന്മാര്‍ക്കെല്ലാം മോദി എന്ന പേര് എങ്ങനെ വന്നുവെന്നും രാഹുല്‍ ചോദിച്ചിരുന്നു. നീരവ് മോദി, ലളിത് മോദി എന്നവരെ ഉദ്ധരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം.

 

Content Highlight: Jharkhand HC grants relief to Rahul Gandhi on statement against Amit Shah