ബർഹൈത്ത് മണ്ഡലത്തിൽ നിന്ന് 39,791 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഹേമന്ത് സോറൻ ബി.ജെ.പിയുടെ ഗാംലിയേൽ ഹെംബ്രോമിനെ പരാജയപ്പെടുത്തിയത്. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ 21 സീറ്റുകളിൽ വിജയിക്കുകയും മൂന്നിടത്ത് ലീഡ് ചെയ്യുകയുമാണ്.
81 അംഗനിയമസഭയിൽ 31 സീറ്റുകളാണ് ജെ.എം.എം നേടിയത്. അതുൾപ്പെടെ ചേർത്ത് എൻ.ഡി.എ സഖ്യത്തിന്റെ സീറ്റ് നില 55 ആയി. കേവല ഭൂരിപക്ഷം നേടാൻ 41 സീറ്റുകൾ മതിയെന്നിരിക്കെയാണ് ഈ ഉജ്ജ്വല വിജയം.
‘ഞങ്ങൾ ജാർഖണ്ഡിലെ ജനാധിപത്യത്തിൻ്റെ പരീക്ഷ വിജയിച്ചു; തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഞങ്ങളുടെ വാഗ്ദാനങ്ങൾ ഞങ്ങൾ നടത്തിയിരിക്കും. ഈ ഗംഭീര വിജയത്തിന് ഞാൻ ജനങ്ങളോട് എൻ്റെ നന്ദി അറിയിക്കുന്നു, ‘ സോറൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ജാർഖണ്ഡ് പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കമുള്ള നേതാക്കൾ ദിവസങ്ങളോളം സംസ്ഥാനത്ത് പ്രചാരണം നടത്തിയിരുന്നു.
ആദ്യഘട്ടത്തിൽ എൻ.ഡി.എക്കായിരുന്നു ലീഡ്. പിന്നീട് എൻ.ഡി.എ സഖ്യത്തെ മറികടന്ന് ഇന്ത്യ സഖ്യം മുന്നിലെത്തി. അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോറനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.