റാഞ്ചി: ജാര്‍ഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പരാജയം അംഗീകരിച്ച് അമിത്ഷാ ഇന്നലെ രംഗത്തെത്തിയിരുന്നു. ജെ.എം.എം. നേതാവ് ഹേമന്ത് സോറനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.
പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. ജാര്‍ഖണ്ഡ് തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ മോദിയും അമിത്ഷായും നടത്തിയ പ്രധാനപ്പെട്ട മൂന്ന് പ്രസ്താവനകള്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പരാജയം വെളിവാക്കുന്ന സാഹചര്യത്തില്‍ പ്രധാന്യമര്‍ഹിക്കുന്നു.
ഡിസംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജാര്‍ഖണ്ഡില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് പ്രതിഷേധക്കാരെ അവരുടെ വസ്ത്രം കൊണ്ട് തിരിച്ചറിയാം എന്ന് പറഞ്ഞത്.
പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ‘വസ്ത്രം കൊണ്ട് തിരിച്ചറിയാം’ എന്ന പ്രസ്താവന.
അന്‍സാരിമാര്‍ ജയിച്ചാല്‍ രാമക്ഷേത്രം എങ്ങനെ നിര്‍മിക്കും എന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇര്‍ഫാന്‍ അന്‍സാരിയെ ഉദ്ദേശിച്ച് യോഗി ആദിത്യനാഥ് പ്രസംഗിച്ചതും ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു. ഗ്രാമം മൊത്തം ബി.ജെ.പിക്ക് വോട്ടു ചെയ്യുമെന്നും യോഗി ആദ്യത്യനാഥ് പറഞ്ഞിരുന്നു.