വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് രണ്ട് സീറ്റുകളില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളനുസരിച്ചാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പ്രതിനിധീകരിക്കുന്ന ജാംഷെഡ്പൂര്‍ ഈസ്റ്റില്‍ നിന്നും റാഞ്ചി അല്ലെങ്കില്‍ ധന്‍ബാദ് എന്നീ സീറ്റുകളില്‍ മത്സരിക്കാനാണ് ആലോചിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പിക്കുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ ബി.ജെ.പി നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കങ്ങള്‍.
ഹരിയാനയില്‍ പത്തില്‍ എട്ട് മന്ത്രിമാര്‍ക്കും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് സംസ്ഥാനങ്ങളിലെയും പാര്‍ട്ടിയുടെ പ്രകടനം ജാര്‍ഖണ്ഡ് ബി.ജെ.പിയിലെ നേതാക്കള്‍ക് അല്‍പ്പം ആശങ്ക പകരുന്നുണ്ട്.
നേരത്തെ ജാര്‍ഖണ്ഡില്‍ 65 പ്ലസ് എന്ന പദ്ധതി ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ഇത് വളരെ എളുപ്പത്തില്‍ നേടാം എന്നതായിരുന്നു ബി.ജെ.പി നേതാക്കളുടെ പ്രതികരണം. എന്നാല്‍ മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ ഈ അഭിപ്രായത്തില്‍ മാറ്റം വന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് രഘുബര്‍ ദാസ് മറ്റൊരു സുരക്ഷിത മണ്ഡലം കൂടി അന്വേഷിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ