| Sunday, 3rd September 2017, 8:47 am

ജാര്‍ഖണ്ഡില്‍ കാലികളെ അറുത്തതിന് മുസ്‌ലിം കുടുംബത്തിന്റെ വീടിന് തിയിട്ടു: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: കാലികളെ അറുത്തതിന് ജാര്‍ഖണ്ഡിലെ നെതാന്ദിലെ മുസ്‌ലിം കുടുംബത്തിനുനേരെ ആക്രമണം. ആക്രമണത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരുടെ വീടിന് അക്രമികള്‍ തീവെച്ചു.

ശനിയാഴ്ചയാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് കൃത്യസമയത്ത് സ്ഥലത്തെത്തിയതിനാലാണ് സ്ത്രി നിയന്ത്രണ വിധേയമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഗിരിന്ദ് എസ്.പി അഖിലേഷ് ബി. വാര്യര്‍ അറിയിച്ചു. കശാപ്പ് നിരോധിച്ച മൃഗത്തെ ഇവര്‍ കശാപ്പ് ചെയ്തതായി സൂചന ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ റഹ്മാനും കുടുംബത്തിനുമെതിരെ നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

പൊലീസ് എത്തി വീടിന്റെ തീയണയ്ക്കുകയായിരുന്നു. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. റഹ്മാന്‍ മിയാന്‍ എന്നയാളുടെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.


Must Read: റാഹിലയ്ക്കുവേണ്ടി കരഞ്ഞവരും ഹാദിയയുടേത് മതപ്രശ്‌നമായി കരുതുന്നവരും ഇതിലേ വരരുത്: ഇത് മനുഷ്യാവകാശ പ്രശ്‌നമാണ് : യൂത്ത് ലീഗ്


വീട്ടില്‍ നിന്നും കന്നുകാലികളുടെ മാംസം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വീടിനു സമീപം ഇറച്ചി കഷണങ്ങളും മൃഗങ്ങളുടെ തലയും ശ്രദ്ധയില്‍പ്പെട്ടെന്ന വിവരം പ്രദേശത്ത് വ്യാപിക്കുകയും ഇതേത്തുടര്‍ന്ന് അക്രമികള്‍ വീട് ആക്രമിക്കുകയുമായിരുന്നു.

“രാവിലെ 11 മണിയോടെയായിരുന്നു സംഭവം. റഹ്മാന്റെയും അഞ്ച് സഹോദരങ്ങളുടെയും വീട് അടുത്തടുത്താണ്. ഈ വീടുകളും ആക്രമിക്കാന്‍ ജനക്കൂട്ടം ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് കൃത്യസമയത്ത് സ്ഥലത്തെത്തി ജനക്കൂട്ടത്തെ തടയുകയായിരുന്നു.

We use cookies to give you the best possible experience. Learn more