റാഞ്ചി: ജാര്‍ഖണ്ഡില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് രാജി വെച്ചു. ലക്ഷ്മണ്‍ ഗിലുവയാണ് രാജി വെച്ചത്. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് ലക്ഷ്മണ്‍ ഗിലുവയുടെ രാജി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജാര്‍ഖണ്ഡിലെ ചക്രദര്‍പ്പൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ലക്ഷ്മണ്‍ ജനവിധി തേടിയത്. എന്നാല്‍ പരാജയപ്പെടുകയായിരുന്നു.
ഡിസംബര്‍ 7ന് ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്.
സംസ്ഥാനത്തെ 81 നിയമസഭാ സീറ്റുകളില്‍ ബി.ജെ.പി 79 എണ്ണത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ മഹാരാഷ്ട്രക്ക് പിന്നാലെ ഇവിടേയും കടുത്ത പരാജയമായിരുന്നു ഫലം.
കോണ്‍ഗ്രസ് -ജെ.എം.എം സഖ്യം 47 സീറ്റുകള്‍ നേടി വിജയിക്കുകയായിരുന്നു. ബി.ജെ.പി 25 സീറ്റുകളിലാണ് വിജയിച്ചത്.
ജെ.എം.എം നേതാവ് ഹേമന്ത് സോറന്‍ ഡിസംബര്‍ 29 ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ