| Monday, 2nd December 2019, 11:50 am

'ബി.ജെ.പി ആത്മപരിശോധന നടത്തണം'; നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജാര്‍ഖണ്ഡിലെ യുവനേതാവ് പാര്‍ട്ടി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാര്‍ഖണ്ഡില്‍ ബി.ജെ.പിയുടെ യുവനേതാവ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാന വക്താവായ പ്രവീണ്‍ പ്രഭാകര്‍ ബി.ജെ.പി വിട്ടത്.

ജാര്‍ഖണ്ഡ് വിദ്യാര്‍ഥി യൂണിയന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്ന പ്രഭാകര്‍ 2014 ലാണ് ബി.ജെ.പിയിലെത്തിയത്. പാര്‍ട്ടി വിട്ട പ്രവീണ്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ നേതൃത്വം നല്‍കുന്ന നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി)യില്‍ ചേര്‍ന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരില്‍ നിന്ന് താന്‍ ധാരാളം കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും എന്നാല്‍ ജാര്‍ഖണ്ഡില്‍ ബി.ജെ.പി ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും പ്രവീണ്‍ പ്രഭാകര്‍ പറഞ്ഞു. സംസ്ഥാനത്തെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വരാസ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നള മണ്ഡലത്തില്‍ നിന്നും എന്‍.പി.പിയുടെ സ്ഥാനാര്‍ഥിയായി പ്രഭാകര്‍ മത്സരിക്കും. ഡിസംബര്‍ 20നാണ് നളയില്‍ തെരഞ്ഞെടുപ്പ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഞ്ച് ഘട്ടങ്ങളിലായിട്ടാണ് ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്‍.പി.പിയെ അടുത്തിടെ ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more