ന്യൂദല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 30 നും ഡിസംബര്‍ ഏഴ്, 12, 16,20 തിയ്യതികളില്‍ തുടര്‍ന്നുള്ള നാലു ഘട്ടങ്ങളിലെ വോട്ടെടുപ്പും നടക്കും. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 23 നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിലവിലെ ജാര്‍ഖണ്ഡ് നിയമസഭ 2020 ജനുവരി അഞ്ചിന് കാലാവധി അവസാനിക്കും. നിലവില്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയനുമായി സഖ്യം ചേര്‍ന്ന് ബി.ജെ.പിയാണ് സംസ്ഥാനം ഭരിക്കുന്നത്. 81 അംഗ നിയമസഭയില്‍ 2014 ല്‍ 35 സീറ്റുകളാണ് ബി.ജെ.പി നേടിയത്. എ.ജെ.എസ്.യു 17 സീറ്റും നേടി.
ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും ജെ.എം.എമ്മും സഖ്യം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും സീറ്റ് പ്രഖ്യാപനം നടത്തിയിട്ടില്ല.