റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസും ജെ.എം.എമ്മും ആര്‍.ജെ.ഡിയും. ബിശ്രാംപുരില്‍ ചന്ദ്രശേഖര്‍ ദുബേയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി.
പ്രാധിനിത്യമുള്ള പലമു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ ആര്‍.ജെ.ഡി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ആര്‍.ജെ.ഡി ഏഴ് സീറ്റിലും കോണ്‍ഗ്രസ് 31 സീറ്റിലുമാണ് മത്സരിക്കുന്നത്.
സഖ്യത്തിലെ വലിയ കക്ഷിയായ ജെ.എം.എം 43 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. സിറ്റിങ് എം.എല്‍.എ ചര്‍മ ലിന്‍ഡ ബിഷുന്‍പുരിലും ഭുഷന്‍ തിര്‍ക്കെ ഗുംലയിലും മിതിലേഷ് കുമാര്‍ താക്കൂര്‍ ഗര്‍വയിലുമാണ് മത്സരിക്കുക. ലാതേഹാറില്‍ ആര് എന്നത് ജെ.എം.എം പ്രഖ്യാപിച്ചിട്ടില്ല.
ആര്‍.ജെ.ഡിയും കോണ്‍ഗ്രസും അഞ്ച് സീറ്റുകളിലേക്ക് വീതമുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ആര്‍.ജെ.ഡിയുടെ പട്ടിക പ്രകാരം മുന്‍മന്ത്രി സുരേഷ് പസ്വാന്‍ ദേവ്ഘറിലും പാര്‍ട്ടിയുടെ മുന്‍കാല പടക്കുതിര സഞ്ജയ് സിങ് യാദവ് ഹുസൈനാബാദിലും സഞ്ജയ് പ്രസാദ് യാദവ് ഗോദ്ദയിലുമാണ് ജനവിധി തേടുക. പാര്‍ട്ടിയിലെ പുതുമുഖം വിജയ് റാമിനെ ആര്‍.ജെ.ഡി ചത്തര്‍പുരിലാണ് ഇറക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ലോഹര്‍ധാഗില്‍ പാര്‍ട്ടിയുടെ സംസ്ഥാനാധ്യക്ഷന്‍ രാമേശ്വര്‍ ഒറാവോണും ദാല്‍തോങ്ങഞില്‍ മുന്‍ മന്ത്രി കെ.എന്‍ ത്രിപതിയുമാണ് മത്സരിക്കുന്നത്.
അതേസമയം, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബി.ജെ.പി മുന്‍ എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബര്‍ഹി മുന്‍ എം.എല്‍.എയായ ഉമാശങ്കര്‍ അകേലയാണു ഞായറാഴ്ച ബി.ജെ.പി വിട്ടത്.
ബര്‍ഹിയില്‍ നിന്നു വീണ്ടും മത്സരിക്കാന്‍ ബി.ജെ.പി സീറ്റ് നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് അകേല പാര്‍ട്ടി വിട്ടതെന്ന് ഹസാരിബാഗിലെ കോണ്‍ഗ്രസ് നേതാവ് ദേവ്രാജ് കുശ്വഹ പറഞ്ഞു.
2009ല്‍ എം.എല്‍.എയായിരുന്ന അകേല, കഴിഞ്ഞതവണ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മനോജ് യാദവിനോടു പരാജയപ്പെട്ടിരുന്നു. യാദവ് അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ബര്‍ഹിയില്‍ ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് യാദവ്.
ഇതോടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ബര്‍ഹിയില്‍ നിന്നു മത്സരിക്കാന്‍ അകേലയ്ക്കു സാധ്യതകള്‍ തെളിഞ്ഞു.
അഞ്ച് ഘട്ടങ്ങളിലായി സംസ്ഥാനത്തു നടക്കുന്ന തെരഞ്ഞെടുപ്പ് ഈ മാസം 30-നാണ് ആരംഭിക്കുക. ഡിസംബര്‍ 20 വരെ അതു തുടരും. ഡിസംബര്‍ 23-നാണു വോട്ടെണ്ണല്‍.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ