റാഞ്ചി: മദ്യം വാങ്ങാന്‍ പണമില്ലാതെ വന്നപ്പോള്‍ ദമ്പതികള്‍ ഒന്നരമാസം പ്രായമായ ആണ്‍കുഞ്ഞിനെ വിറ്റു. ജാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ മദ്യത്തിനടിമകളായ ദമ്പതികളാണ് മദ്യം വാങ്ങാനായ് സ്വന്തം കുട്ടിയെ വിറ്റത്. ശിശുക്ഷേമ സമിതിയാണ് കുട്ടിയെ വിറ്റതായ് കണ്ടെത്തിയത്.
Also read ജി.എസ്.ടി ബില്ലിനെപ്പറ്റി സഭയില്‍ യോഗിയുടെ പ്രസംഗം; കൂര്‍ക്കം വലിച്ചുറങ്ങി എം.എല്‍.എമാര്‍; വീഡിയോ
ബൊക്കാറില്‍ അലക്കുകാരനായി ജോലി ചെയ്യുന്ന രാജേഷ് ഹെംബോം എന്ന മുപ്പതുകാരനും ഭാര്യയും ചേര്‍ന്നാണ് കുഞ്ഞിനെ വിറ്റത്. 45,000 രൂപക്കായിരുന്നു ഇവര്‍ കുട്ടിയെ വിറ്റത്. സന്തോഷ് സാഹിഷ് എന്നയാളാണ് ദമ്പതികളില്‍ നിന്നും കുഞ്ഞിനെ വാങ്ങിയത്.
പിന്നീട് ഇയാള്‍ ചക്രധാര്‍പൂരില്‍ താമസിക്കുന്ന അന്‍പതുകാരനായ മേഘു മഹാതോ എന്നയാള്‍ക്ക് കുഞ്ഞിനെ കൈമാറുകയും ചെയ്‌തെന്ന് റാഞ്ചി അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ദിരേന്ദ്രകുമാര്‍ പറഞ്ഞു. നേരത്തെ ശിശുക്ഷേമ സമിതി അറിയിച്ചതിനെത്തുടര്‍ന്നെത്തിയ പൊലീസിന് കുട്ടിയുടെ മാതാപിതാക്കള്‍ വ്യക്തമായ മറുപടി നല്‍കാന്‍ തയ്യാറായിരുന്നില്ല.
വിവരത്തിന്റെ അടിസ്ഥാനത്തില്‍ സന്തോഷിനെയും മഹാതൊയെയും പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കര്‍ശന നിര്‍ദേശങ്ങളോടെ ശിശുക്ഷേമ സമിതി കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറി. ജാര്‍ഖണ്ഡിലെ ഗ്രാമീണ മേഖലകളില്‍ ശിശുവ്യാപാരം വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍.
ആദിവാസി സമൂഹമാണ് ഇവിടെ വന്‍തോതില്‍ ചൂഷണത്തിന് ഇരയാകുന്നത്. കുട്ടികളെ കടത്തുന്നതിനും വാടക ഗര്‍ഭധാരണം നടത്തുന്നതിനും വന്‍ റാക്കറ്റുകള്‍ ജാര്‍ഖണ്ഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.